* വരവ് 120.23 കോടി; ചെലവ് 118.52 കോടി * കെ.പി.എ.സി ലളിത വനിത പഠനകേന്ദ്രം, മദര്‍ തെരേസ പാലിയേറ്റിവ് സെന്റര്‍ ആലപ്പുഴ: ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമത്തിനും ഉൽപാദന മേഖലക്കും ഊന്നല്‍ നല്‍കി ജില്ല പഞ്ചായത്ത് ബജറ്റ്. വൈസ് പ്രസിഡന്റ് ബിപിന്‍ സി. ബാബുവാണ് 120,23,25,432 രൂപ വരവും 118,52,09,000 ചെലവും 1,71,16,432 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് അവതരിപ്പിച്ചത്. പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. കെ.പി.എ.സി ലളിതയുടെ പേരില്‍ വനിത പഠനകേന്ദ്രം, മദര്‍ തെരേസയുടെ പേരില്‍ പാലിയേറ്റിവ് ട്രെയിനിങ് സെന്റര്‍, മണ്‍മറഞ്ഞ പ്രതിഭകളുടെ സ്മരണ നിലനിര്‍ത്താന്‍ കലാപഠനകേന്ദ്രം, വയലാര്‍ സമൃതിമണ്ഡപത്തില്‍ ജില്ല പഞ്ചായത്ത് ലൈബ്രറി തുടങ്ങിയ പ്രഖ്യാപനങ്ങളുണ്ട്. കോവിഡ് സാഹചര്യം സൃഷ്ടിച്ച പ്രതിസന്ധി തുടരുമ്പോഴും വികസന പ്രവര്‍ത്തനങ്ങളിലും സാമൂഹിക സുരക്ഷ പദ്ധതികളിലും വിട്ടുവീഴ്ച ചെയ്യാത്ത സര്‍ക്കാറിന്റെ വികസന നയമാണ് ജില്ല പഞ്ചായത്തും പിന്തുടരാന്‍ ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. പട്ടിക വിഭാഗക്കാര്‍, വനിതകള്‍, ശിശുക്കള്‍, വയോജനങ്ങള്‍, മാനസിക- ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, ട്രാന്‍സ്ജെന്‍ഡര്‍, പാലിയേറ്റിവ് രോഗികള്‍, അഗതി-ആശ്രയ വിഭാഗങ്ങള്‍ തുടങ്ങിയവരുടെ പരിരക്ഷയും കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ് മേഖലകളുടെ കാലോചിത വികസനവും വിഭാവനം ചെയ്യുന്നു. വിവിധ മേഖലക്ക് വകയിരുത്തിയ തുക ഇങ്ങനെ: നെല്‍കൃഷി കൂലിച്ചെലവ് സബ്‌സിഡി -ഒരു കോടി, ജില്ല പഞ്ചായത്ത് ഡിവിഷനുകളില്‍ മാതൃകാ കൃഷിത്തോട്ടം -25 ലക്ഷം, കാര്‍ഷിക മേഖലയിലെ വിപണന വികസനം -60 ലക്ഷം, പാടശേഖരങ്ങളുടെ അടിസ്ഥാന വികസനം -മൂന്നുകോടി, പാടശേഖരങ്ങള്‍ക്ക് പമ്പ് സെറ്റുകള്‍ -95 ലക്ഷം, മത്സ്യബന്ധനം -70 ലക്ഷം, മൃഗസംരക്ഷണം, ക്ഷീരവികസനം -1.4 കോടി, ചെറുകിട വ്യവസായം -1.45 കോടി, കയര്‍ -25 ലക്ഷം, ലൈഫ് ഭവന നിര്‍മാണം -6.75 കോടി, ഭിന്നശേഷിക്കാര്‍ക്ക് സ്‌കോളര്‍ഷിപ്- രണ്ടുകോടി, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിൽപെട്ടവര്‍ക്ക് സ്വയംതൊഴില്‍ -10 ലക്ഷം, എച്ച്.ഐ.വി ബാധിതര്‍ക്കും ടി.ബി ബാധിതര്‍ക്കും പോഷകാഹാര വിതരണം- 60 ലക്ഷം, കാഴ്ചശക്തി കുറഞ്ഞവര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം -10 ലക്ഷം, കേള്‍വി കുറഞ്ഞവര്‍ക്ക് ശ്രവണസഹായി വാങ്ങി നല്‍കല്‍ -10 ലക്ഷം, വയോജന ക്ഷേമ പദ്ധതികള്‍ -65 ലക്ഷം, വനിത-ശിശു വികസനം -3.64 കോടി, അംഗൻവാടികളുടെ അടിസ്ഥാനസൗകര്യ വികസനം -1.90 കോടി, വിദ്യാഭ്യാസം -11.11 കോടി, കായികം, സാംസ്കാരികം -2.57 കോടി, ആരോഗ്യം -5.35 കോടി, ശുചിത്വം, ശ്മശാനം -10.02 കോടി, ടൂറിസം -ഒരുകോടി, ജലസംരക്ഷണം -2.75 കോടി, കുടിവെള്ള പദ്ധതികള്‍ -5.09 കോടി, പട്ടികജാതി വികസനം -15.07 കോടി, പട്ടികവര്‍ഗ വികസനം- 66.74 ലക്ഷം, റോഡ്, പശ്ചാത്തല മേഖലകള്‍ -17.83 കോടി, ഹൈമാസ്റ്റ് ലൈറ്റ്/വൈദ്യുതി ലൈന്‍ വ്യാപനം-1.25 കോടി. സ്ഥിരം സമിതി അധ്യക്ഷ എം.വി. പ്രിയ, ടി.എസ്. താഹ, എ. ശോഭ, അംഗങ്ങളായ സജിമോള്‍ ഫ്രാന്‍സിസ്, എന്‍.എസ്. ശിവപ്രസാദ്, ജോണ്‍ തോമസ്, അനന്തു രമേശന്‍, പി. അഞ്ജു, സി.കെ. ഹേമലത, നികേഷ് തമ്പി, പി.എസ്. ഷാജി, ആര്‍. റിയാസ്, വി. ഉത്തമന്‍, ഗീത ബാബു, ബിനിത പ്രമോദ്, വത്സല മോഹന്‍, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍. ദേവദാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. Photo APL Budget
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.