പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് നിരാശജനകമെന്ന് പ്രതിപക്ഷം

തുറവൂർ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിൽ വൈസ് പ്രസിഡന്‍റ്​ ആർ. ജീവൻ അവതരിപ്പിച്ച ബജറ്റ് തികഞ്ഞ പരാജയവും നിരാശജനകവുമാണെന്ന് പ്രതിപക്ഷ നേതാവ് എൻ.കെ. രാജീവൻ. ചില മേഖലകളെ സ്പർശിക്കുകയും മറ്റുമേഖലകളെ പൂർണമായും ഒഴിവാക്കിയുമുള്ള ബജറ്റാണിത്. തീരപ്രദേശങ്ങളാൽ ചുറ്റപ്പെട്ട ബ്ലോക്കിൽ ധാരാളം മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്നുണ്ട്. അവരുടെ ഉന്നമനത്തിന്​ നീക്കിവെച്ചിരിക്കുന്നത് അഞ്ചുലക്ഷം മാത്രമാണ്​. ഏഴ് പഞ്ചായത്തിലേക്ക് ഈ തുക അപര്യാപ്തമാണ്​. യുവാക്കളുടെ കാര്യത്തിൽ ഒരുരൂപപോലും വകയിരുത്തിയിട്ടില്ല. കയർ വ്യവസായ മേഖലക്ക് ചെറിയ പരിഗണന നൽകി ബാക്കിയുള്ള മേഖലകളെ പൂർണമായും ഒഴിവാക്കി. മുൻകാല ബജറ്റുകളുടെ തനിയാവർത്തനമാണെന്നും രാജീവൻ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.