ഗ്രാമീണ ടൂറിസത്തിന് ഊന്നൽ പൂച്ചാക്കൽ: ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷില്‍ജ സലീം അവതരിപ്പിച്ചു. 36. 98 കോടി വരവും 36.74 കോടി രൂപ ചെലവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത്, ഗ്രാമീണ ടൂറിസം, ജനകീയ ലാബ്, മുട്ട ഗ്രാമം, ലൈഫ് ഭവനപദ്ധതി, തീരദേശ സംരക്ഷണം, കാര്‍ഷിക മൊബൈല്‍ ക്ലിനിക്, ഗ്രാമീണ കായിക പരിശീലന കേന്ദ്രം, സ്കൂള്‍ കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം എന്നിവക്ക് ബജറ്റിൽ മുന്‍ഗണന നല്‍കുന്നുണ്ട്. അരൂക്കുറ്റി പഞ്ചായത്ത് ബജറ്റ് സേവനമേഖലക്ക് 7.12 കോടി അരൂക്കുറ്റി: ഉൽപാദന മേഖലയിൽ 24,62,000 രൂപയും സേവന മേഖലയിൽ 7.12 കോടി രൂപയും, പശ്ചാത്തല മേഖലയിൽ 51 ലക്ഷവും വകയിരുത്തിയ ബജറ്റാണ് അരൂക്കുറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനീറ ഹസന്റെ അസാന്നിധ്യത്തിൽ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ടി.കെ. മജീദ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് വെള്ളേഴത്ത് അധ്യക്ഷത വഹിച്ചു. തെരുവുവിളക്കിന് 20 ലക്ഷവും ഭവന നിർമാണത്തിന് 70 ലക്ഷം, പഞ്ചായത്ത് ഓഫിസ് നവീകരണത്തിന് 25 ലക്ഷം, ആരോഗ്യ മേഖലക്ക് 35 ലക്ഷം, കൃഷിക്ക് 10 ലക്ഷം, എം.ജി.എൻ.ആർ.ഇ.ജി.എസിന് നാല് കോടിയും വകയിരുത്തിയിട്ടുണ്ട്. സ്വന്തമായ ഒരു ഹോമിയോ ആശുപത്രി കെട്ടിടത്തിന് ലക്ഷ്യം കാണുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.