തുറവൂർ: തിരക്കേറിയ ദേശീയപാത 66ൽ വഴിവിളക്കുകൾ തെളിയുന്നില്ല. അരൂർ മുതൽ തുറവൂർ വരെ മീഡിയനുകളിൽ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി വിളക്കുകളാണ് മിഴികളടച്ചത്. ഇതുമൂലം ദേശീയപാത ഇരുട്ടിലായതോടെ അപകടങ്ങളും കൂടി. റോഡിൽ വേണ്ടത്ര വെളിച്ചം ഇല്ലാത്തതിനാൽ സൈക്കിൾ ഉൾപ്പെടെ ഇരുചക്രവാഹനങ്ങളും കാൽനടക്കാരുമാണ് കൂടുതലും അപകടങ്ങളിൽപെടുന്നത്. ദേശീയപാതയിലെ വഴിവിളക്കുകളുടെ പരിപാലന ചുമതലയുള്ള തദ്ദേശ സ്ഥാപനങ്ങൾ സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്താത്തതാണ് പാത ഇരുട്ടിലാകാൻ കാരണം. പടം : ദേശീയപാതയിൽ വഴിവിളക്കുകൾ കണ്ണടച്ച നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.