കറ്റാനം: കിടപ്പുരോഗികൾക്കും നിരാശ്രയരുമായവർക്കും ഒരുനേരത്തെ ഭക്ഷണം വീടുകളിൽ എത്തിച്ചുനൽകുന്ന ഒരുനേരം പദ്ധതിയിലൂടെ ജനക്ഷേമ ബജറ്റുമായി ഭരണിക്കാവ് പഞ്ചായത്ത്. നാശോന്മുഖമായ മുഴുവൻ നീർച്ചാലുകളും ജലസ്രോതസ്സുകളും പുനരുജ്ജീവിപ്പിക്കുന്നതിനായി 'നീർവഴിയൊരുക്കം' പദ്ധതി നടപ്പാക്കും. ഓണാട്ടുകരയുടെ അന്യംനിന്നുപോയ എള്ളുകൃഷി വിണ്ടെടുക്കും. 28.85 കോടി രൂപ വരവും 28.49 ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ് സുരേഷ് പി. മാത്യു അവതരിപ്പിച്ചു. പ്രസിഡന്‍റ് കെ. ദീപ അധ്യക്ഷത വഹിച്ചു. വൃദ്ധജനങ്ങളുടെ പകൽവീടിന് 12 ലക്ഷം, മൃഗസംരക്ഷണം, എല്ലാ വാർഡുകളിലും കളിസ്ഥലം, ക്ഷീരവികസനം എന്നിവക്ക് 37 ലക്ഷം, ആരോഗ്യമേഖലക്ക് 78 ലക്ഷം, പട്ടികജാതി-വർഗ വികസന പദ്ധതിക്ക് 1.40 കോടി എന്നിങ്ങനെ വിവിധ ഇനങ്ങൾക്കായി തുക വകയിരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.