വടുതല: കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്തിന്റെ കീഴിലെ പള്ളികളിൽ റമദാൻ മുന്നൊരുക്ക പ്രഭാഷണം ശനി, ഞായർ ദിവസങ്ങളിൽ വൈകീട്ട് ഏഴിന് നടത്തും. സ്ത്രീകൾക്ക് പ്രത്യേക സ്ഥലസൗകര്യം ഏർപ്പെടുത്തുന്നുണ്ടെന്ന് മഹല്ല് കമ്മിറ്റി അറിയിച്ചു. ശനിയാഴ്ച വൈകീട്ട് ഏഴിന് അരൂക്കുറ്റി മൗലാന മസ്ജിദിൽ കാട്ടുപുറം പള്ളി ഖതീബ് എൻ.എം. ഷാജഹാൻ മൗലവി പ്രഭാഷണം നടത്തും. ബാക്കി പള്ളികളിൽ ഞായറാഴ്ച വൈകീട്ട് ഏഴിനാണ്. കോട്ടൂർ പള്ളി-ബി.എസ്. മുഹമ്മദ് അർഷദ് ബദരി, കാട്ടുപുറം പള്ളി -ഷാഹുൽ ഹമീദ് ഇർഫാനി, വടുതല സെൻട്രൽ മസ്ജിദ് -സിദ്ദീഖ് സഖാഫി, ചക്കാല തൈക്കാവ് -ഷാജഹാൻ മൗലവി, അൻസാർ മസ്ജിദ് -ഷിഹാബുദ്ദീൻ മൗലവി കൊല്ലം, അരേശ്ശേരി മസ്ജിദ് -മുനീർ അബ്റാരി, ആന്നലത്തോട് മസ്ജിദുന്നൂർ -മുഹമ്മദുകുട്ടി റഷാദി, നൂറുൽ ഹുദാ കൊമ്പനാമുറി -എം.എ. താജുദ്ദീൻ സഖാഫി, ഹിദായത്തുൽ ഇസ്ലാം -ഷമീർ അഹ്സനി, സ്രാമ്പിക്കൽ മസ്ജിദ് -പി.എൻ. നിസാമുദ്ദീൻ സഖാഫി, കണ്ണാറപ്പള്ളി മസ്ജിദുൽ അമാൻ -മുഹമ്മദ് റഊഫ് സഖാഫി, റഹ്മാനിയ മസ്ജിദ് കുറ്റിപ്പുറം -മുഹമ്മദ് ജാബിർ സഖാഫി എന്നിവരാണ് പ്രഭാഷണം നടത്തുക. പൂച്ചാക്കൽ: പാണാവള്ളി മുസ്ലിം യൂത്ത് വിങ്ങിന്‍റെ ആഭിമുഖ്യത്തിൽ മസ്ജിദ് നഗറിൽ റമദാൻ മുന്നൊരുക്ക പ്രഭാഷണ പരമ്പര വെള്ളിയാഴ്ച വൈകീട്ട് എട്ടിന് ആരംഭിക്കും. മഹല്ല് പ്രസിഡന്‍റ് സജീദ് പുന്നാത്തറ ഉദ്ഘാടനം ചെയ്യും. യൂത്ത് വിങ് ചെയർമാൻ എൻ.എം. ഷിഹാബ് അധ്യക്ഷത വഹിക്കും. അബ്ദുൽ അസീസ് ഷാമിൽ ഇർഫാനി ആട്ടീരി മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.