ചാരുംമൂട്: താമരക്കുളം നെടിയാണിക്കൽ ദേവീക്ഷേത്രത്തിൽ 10 ദിവസം നീളുന്ന അശ്വതി ഉത്സവത്തിന് വെള്ളിയാഴ്ച കൊടിയേറും. ഏപ്രിൽ മൂന്നിന് കെട്ടുകാഴ്ചയോടെ സമാപിക്കും. വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് കൊടിയേറ്റ് സദ്യ, വൈകീട്ട് 6.30ന് നടക്കുന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി താഴമൺമഠം കണ്ഠരര് രാജീവര് കൊടിയേറ്റ് നിർവഹിക്കും. ഏപ്രിൽ ഒന്നിന് രാത്രി 10ന് പള്ളിവേട്ട. മൂന്നിന് വൈകീട്ട് ആറിന് ആറാട്ട് എഴുന്നള്ളത്ത്, എട്ടിന് ആറാട്ടുവരവ്, തൃക്കൊടിയിറക്ക്, ഒന്നിന് നൃത്തനാടകം എന്നിവ നടക്കും. ഒരുക്കം പൂർത്തിയായതായി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് മഹീഷ് മലരിമേൽ, സെക്രട്ടറി ശ്രീജേഷ് കുമാർ, കൺവീനർ ജി. രാജേഷ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.