തുറവൂർ: ദേശീയ പാതയോരത്ത് മാലിന്യം കുമിയുന്നു. സി.എം.എസ് ബിഷപ് മൂർ സ്കൂളിന് വടക്ക്, വയലാർ കവല പെട്രോൾ പമ്പ്, പട്ടണക്കാട് സ്കൂൾ, പട്ടണക്കാട് ശിവക്ഷേത്രം, പട്ടണക്കാട് പൊലീസ് സ്റ്റേഷൻ പരിസരങ്ങൾ, പുത്തൻചന്തക്ക് സമീപം, കുത്തിയതോട് പാലത്തിനു തെക്ക് വശം തുടങ്ങിയ സ്ഥലങ്ങളിലാണ് ദേശീയ പാതക്കരികിൽ രാത്രി കാലങ്ങളിൽ അറവ് മാലിന്യം, കോഴി വേസ്റ്റ്, മത്സ്യാവശിഷ്ടങ്ങൾ, കക്കൂസ് മാലിന്യം ഉൾപ്പെടെ തള്ളുന്നത്. കഴിഞ്ഞ ദിവസം കുത്തിയതോട് ആമേടത്ത് കാവ് ക്ഷേത്രത്തിനു വടക്കുവശത്ത് കക്കൂസ് മാലിന്യം തള്ളി. തെരുവു വിളക്കിന്‍റെ വെളിച്ചത്തിൽ ഇലക്ട്രിക് പോസ്റ്റിന്‍റെ ചുവട്ടിലാണ് തള്ളിയത്. നിരവധി തവണ പൊലീസിനെ വിളിച്ചറിയിക്കുകയും പരാതിയായി എഴുതി കൊടുത്തിട്ടും ഒരു നടപടിയും എടുത്തിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രികാല പട്രോളിങ് ശക്തമാക്കി നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പടം : ദേശീയപാതയോരങ്ങളിൽ മാലിന്യം തള്ളിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.