ചെങ്ങന്നൂർ: വിവാദങ്ങളും അപ്രായോഗിക വാദങ്ങളുമുയർത്തി എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ കഴിയില്ലെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. 1152-ാം നമ്പർ തിരുവൻവണ്ടൂർ ശാഖ ഗുരുദേവ ഭദ്രകാളീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗുരുകൃപ പെയിൻ ആൻഡ് പാലീയേറ്റിവ് കെയറിന്‍റെയും സമൂഹസദ്യയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അപ്രായോഗിക നിർദേശങ്ങളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂർ യൂനിയൻ ചെയർമാൻ അനിൽ അമ്പാടി അധ്യക്ഷത വഹിച്ചു. യൂനിയൻ കൺവീനർ അനിൽ പി. ശ്രീരംഗം, യോഗം ഇൻസ്പെക്ടിങ് ഓഫിസർ എസ്. രവീന്ദ്രൻ എഴുമറ്റൂർ, കെ.ആർ. മോഹനൻ, എസ്. ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.