കായംകുളം : കൃഷിക്കും പാർപ്പിടത്തിനും മുഖ്യ ഊന്നൽ നൽകുന്ന ബജറ്റിന് കൃഷ്ണപുരം പഞ്ചായത്ത് അംഗീകാരം നൽകി. 300 ഓളം ഭവനരഹിതർക്ക് വീട് നിർമിച്ച് നൽകലാണ് പ്രധാന ലക്ഷ്യം. മൂന്ന് കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. ആരോഗ്യം വിദ്യാഭ്യാസം, ഭൂരഹിതർക്ക് ഭൂമി, യുവജന ക്ഷേമം, കുടിവെള്ളം, മാലിന്യ നിർമാർജനം എന്നിവയും ലക്ഷ്യമാക്കുന്നു. കളിസ്ഥലവും ടർഫും സ്ഥാപിക്കുന്നതിന് ഒരു കോടിയും വകയിരുത്തി. പൊതു ശ്മശാനവും സ്ഥാപിക്കും. മൃഗസംരക്ഷണം, ക്ഷീര വികസനം എന്നീ മേഖലകളിലും ശ്രദ്ധേയ പദ്ധതികൾ നടപ്പാക്കും. 25,65,42,471 രൂപ വരവും 25 ,43,76,180 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് റസീന ബദർ അവതരിപ്പിച്ചു. പ്രസിഡന്റ് ഷാനി കുരുമ്പോൽ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.