തുറവൂർ: പട്ടണക്കാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വയലാർ ഉഴുവ പള്ളിക്ക് പടിഞ്ഞാറ് മാളിയേക്കൽ പുരയിടത്തിൽ കൂറ്റൻ ആഞ്ഞിലിമരം ത്രീഫേസ് ലൈനിലേക്ക് ഏതുനിമിഷവും വീഴാവുന്ന നിലയിൽ. ഒന്നരയടി അകലം മാത്രമേ ഇപ്പോൾ വൈദ്യുതി കമ്പിയുമായി മരത്തിനുള്ളൂ. സമീപത്തെ റോഡിലൂടെ നിരവധി പേരാണ് പോകുന്നത്. സമീപത്തു താമസിക്കുന്ന കുടുംബങ്ങൾക്കും ഇത് ഭീഷണി ഉയർത്തുന്നു. മരം വൈദ്യുതി ലൈനിൽ വീണാൽ രണ്ട് വൈദ്യുതി പോസ്റ്റും ഒടിയാനിടയുണ്ട്. ഊഞ്ഞാൽപോലെ താഴ്ന്നുകിടക്കുന്ന വൈദ്യുതി കമ്പികൾ വലിച്ചുകെട്ടാനോ അപകടാവസ്ഥയിൽ നിൽക്കുന്ന മരം മുറിച്ചുനീക്കാനോ അധികൃതർ മുതിർന്നിട്ടില്ല. അധികൃതരെ അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ജനങ്ങൾ പറയുന്നു. പടം : അപകടാവസ്ഥയിൽ വൈദ്യുതി ലൈനിലേക്ക് വീഴാൻ നിൽക്കുന്ന വലിയ ആഞ്ഞിലിമരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.