ചെങ്ങന്നൂര്‍: കെ-റെയിലിന് കല്ല് സ്ഥാപിക്കാൻ ഉദ്ദേശിച്ച കൊഴുവല്ലൂരില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ഡോ. ആര്‍. ജോസിന്‍റെ നേതൃത്വത്തില്‍ പൊലീസും ആലപ്പുഴയില്‍നിന്നെത്തിയ ബോംബ് സ്‌ക്വാഡുമാണ് പരിശോധന നടത്തിയത്. സില്‍വര്‍ലൈന്‍ പ്രതിഷേധം തടഞ്ഞ ചെങ്ങന്നൂര്‍ സി.ഐ ജോസ് മാത്യുവിന് വധഭീഷണി ഉണ്ടായെന്ന ആരോപണത്തിന് പിന്നാലെയാണ് സർവേ നടത്താനിരിക്കുന്ന കൊഴുവല്ലൂരിലെ റബര്‍ തോട്ടത്തില്‍ ഗുണ്ടുകളും പടക്കങ്ങളും കണ്ടെത്തിയത്. കൊഴുവല്ലൂര്‍ ക്ഷേത്രത്തിന് പിന്നിലെ റബര്‍ തോട്ടത്തിലെ കരിങ്കൽകൂട്ടത്തിനുള്ളിൽനിന്നാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയതെന്ന് ഡിവൈ.എസ്.പി പറഞ്ഞു. സി.ഐ ജോസ് മാത്യുവിനെതിരെ പോസ്റ്റ് കാര്‍ഡില്‍ എഴുതിയ വധഭീഷണിക്കത്താണ് കഴിഞ്ഞ ദിവസം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.