തൊടുപുഴ: കോലാനി അമരംകാവിന് സമീപം ഡ്രൈവിങ് ടെസ്റ്റ് നടന്നിരുന്ന ഗ്രൗണ്ടിൻെറ ഉടമസ്ഥാവകാശം തഹസിൽദാരുടെയും താലൂക്ക് സർവേയറുടെയും നേതൃത്വത്തിൽ അളന്നുതിരിച്ച് മോട്ടോർവാഹന വകുപ്പിന് നൽകി. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതി (എം.വി.ഐ.പി) അധികൃതർ മോട്ടോർവാഹന വകുപ്പിന് കൈമാറിയ 22.98 സെന്‍റ് സ്ഥലത്താണ് വർഷങ്ങളായി ടെസ്റ്റ് നടന്നത്. എന്നാ, കഴിഞ്ഞ മാസം പ്രദേശവാസികളായ ചിലർ ഇത് തങ്ങളുടെ കളിസ്ഥലമാണെന്ന് അവകാശപ്പെട്ട് ഗ്രൗണ്ട് കൈയേറി വല കെട്ടിയടച്ചതായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരാതി ഉന്നയിച്ചു. തുടർന്ന്, തൊടുപുഴ സി.ഐയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് സ്ഥലം അളന്നുതിട്ടപ്പെടുത്താൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം തൊടുപുഴ തഹസിൽദാർ ജോസ്കുട്ടി, ജോയന്‍റ് ആർ.ടി.ഒ എസ്.എസ്. പ്രദീപ്, എസ്.ഐ കൃഷ്ണൻനായർ, എം.വി.ഐ.പി അസി. എക്സിക്യൂട്ടിവ് എൻജിനീയർ രമ്യ എന്നിവരുടെ സാന്നിധ്യത്തിൽ താലൂക്ക് സർവേയർ അൻസ്മോൻ അതിർത്തി അളന്നുതിരിച്ച് കല്ലിട്ടത്. ഫാര്‍മസിസ്റ്റ് നിയമനം ഇടുക്കി: ജില്ലയിലെ ആയുര്‍വേദ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ 90 ദിവസത്തേക്ക് താല്‍ക്കാലിക നിയമനം നടത്തും. ഒരു വര്‍ഷത്തെ സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ ഫാര്‍മസിസ്റ്റ് കോഴ്‌സ് യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ മാര്‍ച്ച് 22ന് രാവിലെ 11.30ന് കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ല മെഡിക്കല്‍ ഓഫിസില്‍ (ആയുര്‍വേദം) അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. വിവരങ്ങള്‍ക്ക്: 04862 232318.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.