കായംകുളം: സി.പി.എമ്മിനുള്ളിലെ ചേരിതിരിവ് ഡി.വൈ.എഫ്.ഐയിലേക്ക് പടർന്നതോടെ മേഖല സമ്മേളനങ്ങളിൽ രൂക്ഷ വിഭാഗീയത. സംഘർഷത്തിൻെറ വക്കിലെത്തിയതോടെ രാമപുരം മേഖല സമ്മേളനം നിർത്തിവെച്ചു. മേഖല കമ്മിറ്റി അംഗം സെക്രട്ടറി സുമേഷിനെ മർദിച്ചതും പുറത്തുനിന്ന് എത്തിയ ആൾ ബ്ലോക്ക് സെക്രട്ടറി പ്രേംജിത്തിൻെറ കോളറിന് പിടിച്ചതുമാണ് പ്രശ്നമായത്. പാർട്ടിക്ക് പിന്നാലെ ഡി.വൈ.എഫ്.ഐ കൈപ്പിടിയിലൊതുക്കാൻ സജി ചെറിയാൻ പക്ഷം കളത്തിലിറങ്ങിയതോടെയാണ് ചേരിതിരിവ് രൂക്ഷമായത്. കായംകുളത്തെ പാർട്ടിയും ഡി.വൈ.എഫ്.ഐയും ജി. സുധാകര അനുകൂല നിലപാടുകാരാണ്. രാമപുരത്ത് പാർട്ടി ലോക്കൽ കമ്മിറ്റി സജി ചെറിയാന് ഒപ്പവും ഡി.വൈ.എഫ്.ഐ ജി. സുധാകര പക്ഷത്തുമാണ് നിലകൊള്ളുന്നത്. മേഖല കമ്മിറ്റി പിടിച്ചെടുക്കുന്നതിന് പതിവിന് വിപരീതമായി അംഗങ്ങളെ പാർട്ടി തീരുമാനിച്ചതോടെയാണ് തർക്കം ഉടലെടുത്തത്. ഭരണഘടന പ്രകാരം ഭാരവാഹികളെ നിശ്ചയിക്കാനുള്ള അവകാശം മാത്രമാണ് പാർട്ടിക്കുള്ളത്. നിലവിലെ 17ൽ 15 പേരെയും ഒഴിവാക്കിയ പാനലാണ് അവതരിപ്പിച്ചത്. കേന്ദ്രസർക്കാർ ജീവനക്കാരനെ സെക്രട്ടറിയായി നിർദേശിച്ചതും ഒരുവിഭാഗത്തെ ചൊടിപ്പിച്ചു. നേരത്തേ മുതൽ നിലനിൽക്കുന്ന തർക്കങ്ങളും വിഭാഗീയതക്ക് കാരണമാണ്. രണ്ടുതവണയായി ഇവിടുത്തെ സമ്മേളനം നേതൃത്വത്തിന് കല്ലുകടിയാണ്. ഒരുതവണ മുദ്രാവാക്യം വിളികളുമായി പ്രതിനിധികൾ സമ്മേളന ബഹിഷ്കരിച്ച സംഭവവമുണ്ടായി. രണ്ടുതവണയും നഷ്ടപ്പെട്ട ഡി.വൈ.എഫ്.ഐ കമ്മിറ്റി ഇത്തവണ പിടിച്ചെടുക്കുമെന്ന ഉറച്ച നിലപാടാണ് പാർട്ടി ലോക്കൽ കമ്മിറ്റി സ്വീകരിച്ചത്. ഇതിന് പ്രതിനിധികൾക്ക് ഓഫർ നൽകുന്ന ശബ്ദസന്ദേശങ്ങൾ പുറത്തായതും ചർച്ചയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.