മാ​ന്നാ​ർ മേ​ജ​ർ തൃ​ക്കു​ര​ട്ടി മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി എ​തി​രേ​ൽ​പ്പി​ച്ച് ഘോ​ഷ​യാ​ത്ര​ക്ക് മു​സ്‍ലിം ജ​മാ​അ​ത്ത് വ​ര​വേ​ൽ​പ് ന​ൽ​കി​യ​പ്പോ​ൾ

പ​തി​വു തെ​റ്റി​യി​ല്ല; എ​തി​രേ​ൽ​പ്പ് ​ ഘോ​ഷ​യാ​ത്ര​യെ വ​ര​വേ​റ്റ് മു​സ്‍ലിം ജ​മാ​അ​ത്ത്

മാ​ന്നാ​ർ: ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി തു​ട​രു​ന്ന മാ​ന​വ​സാ​ഹോ​ദ​ര്യ ബ​ന്ധ​ത്തി​ന്റെ ഊ​ഷ്മ​ള​ത ഊ​ട്ടി​യു​റ​പ്പി​ച്ച് മാ​ന്നാ​ർ മേ​ജ​ർ തൃ​ക്കു​ര​ട്ടി മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ എ​തി​രേ​ൽ​പ്പ് ​ഘോ​ഷ​യാ​ത്ര​ക്ക് സ്നേ​ഹോ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ്പ് ഒ​രു​ക്കി മു​സ്‍ലിം ജ​മാ​അ​ത്ത്.

പ​ത്ത് ദി​വ​സ​മാ​യു​ള്ള സ​ഹ​സ്ര ക​ല​ശാ​ഭി​ഷേ​ക​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു മ​ഹാ ശി​വ​രാ​ത്രി മ​ഹോ​ത്സ​വം. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ക​ട​പ്ര കൈ​നി​ക്ക​ര​മ​ഠം മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര സ​ങ്കേ​ത​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച എ​തി​രേ​ൽ​പ് മാ​ന്നാ​ർ പൊ​ലീ​സ് എ​സ്.​എ​ച്ച്.​ഒ ഡി. ​ര​ജീ​ഷ്കു​മാ​ർ ദീ​പം തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​ന്നാ​ർ ടൗ​ൺ പു​ത്ത​ൻ പ​ള്ളി​യു​ടെ പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്റെ മു​ൻ​വ​ശ​മെ​ത്തി​യ​തോ​ടെ​യാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. ഹ​രി​കു​മാ​ർ ശി​വം, അ​നി​ൽ നാ​യ​ർ, അ​നു​കു​മാ​ർ, അ​നീ​ഷ് റാം ​ശ്രീ​വ​ല്ല​ഭം, ക​ലാ​ധ​ര​ൻ കൈ​ലാ​സം എ​ന്നി​വ​രെ ഷാ​ൾ അ​ണി​യി​ച്ചും ബൊ​ക്കെ ന​ൽ​കി​യു​മാ​ണ് സ്നേ​ഹം പ്ര​ക​ടി​പ്പി​ച്ച​ത്. എ​ൻ.​എ. റ​ഷീ​ദ, എ.​എ. ക​ലാം, എ.​കെ. മി​ർ​സാ​ദ്, അ​ബ്ദു​ൽ ക​ലാം, കെ.​എം. ഷി​യാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മു​സ്‍ലിം ലീ​ഗ് മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദാ​ഹ​ജ​ല​വും ല​ഘു ഭ​ക്ഷ​ണ​വും വി​ത​ര​ണം ചെ​യ്തു.

തു​ട​ർ​ന്ന് കു​ര​ട്ടി​ശ്ശേ​രി​യി​ല​മ്മ ഭ​ഗ​വ​തി ക്ഷേ​ത്ര ന​ട​യി​ലും ഒ​രു​ക്കി​യ സ്വീ​ക​ര​ണ​ത്തി​ന് സ​ജി കു​ട്ട​പ്പ​ൻ, പ്ര​ഭ കു​മാ​ർ, സ​ജി വി​ശ്വ​നാ​ഥ​ൻ, ശി​വ​ൻ പി​ള്ള, അ​ജി​ത് കു​മാ​ർ, ഗി​രീ​ഷ്, രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - The decision was not wrong; Opposition Muslim Jamaat welcomes the slogan march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.