തകഴി അയ്യപ്പക്കുറുപ്പ് പുരസ്കാരം കെ.വി. ആന്റണിക്ക്

അമ്പലപ്പുഴ: റിട്ട. അധ്യാപകനും സാഹിതീയം പ്രസിഡന്‍റുമായിരുന്ന തകഴി അയ്യപ്പക്കുറുപ്പ് സ്മാരക നാലാമത് ചെറുകഥ പുരസ്കാരം പ്രഖ്യാപിച്ചു. ആന്‍റണി കെ.വിയുടെ 'കുട്ടിയും ചെന്നായയും' കഥക്കാണ് ഇത്തവണ പുരസ്കാരം. 5000 രൂപയും പ്രശസ്തിപത്രവും ഫലകവും ഏപ്രിൽ മൂന്നിന് തകഴിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കും. ജൂറിയുടെ പ്രത്യേക പരാമർശം നേടിയ ഏഴു കഥകൾക്ക് പ്രശസ്തിപത്രവും നൽകുമെന്ന് സാഹിതീയം പ്രസിഡന്‍റ്​ അജി തകഴി അറിയിച്ചു. കാലടി പിരാരൂർ സ്വദേശിയായ ആന്റണി സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിൽ പ്യൂൺ ആയി ജോലി ചെയ്യുന്നു. (ചിത്രം...ആന്‍റണി കെ.വി)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.