കെ-റെയിൽ: വരാൻ പോകുന്നത് തീക്ഷ്​ണ സമരം -എ.എ. ഷുക്കൂർ

ആലപ്പുഴ: സംസ്ഥാനം ഇതുവരെ കാണാത്ത തീക്ഷ്​ണസമരം ആയിരിക്കും സിൽവർ ലൈനെതിരെ നടക്കാൻ പോകുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ. വൻ കൊള്ളക്കുള്ള ശ്രമമാണ് ഇതി‍ൻെറ പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ് ആലപ്പുഴ നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എക്കാലവും ഇടതുപക്ഷതോടൊപ്പം നിന്ന ശാസ്ത്രസാഹിത്യ പരിഷത്തും പരിസ്ഥിതി പ്രവർത്തകരും സാംസ്കാരികപ്രവർത്തകരും അടക്കം ഈ സമരത്തിൽ ഇറങ്ങിക്കഴിഞ്ഞു. യു.ഡി.എഫ് ഈ സമരം മുന്നിൽ നിന്ന്​ നയിക്കും. സമരത്തിനു മുന്നോടിയായി ചെങ്ങന്നൂർ മുളക്കുഴയിൽ നടക്കുന്ന ജനകീയ സദസ്സിൽ 500 പേരെ ആലപ്പുഴയിൽനിന്ന്​ പങ്കെടുപ്പിക്കാൻ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. നിയോജക മണ്ഡലം ചെയർമാൻ ആർ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബി. ബൈജു, കെ.വി. മേഘനാദൻ, പി. തമ്പി, മുഹമ്മദ്‌ സാലിഹ്, എൻ. ചിദംബരൻ, സിറിയക് ജേക്കബ്, അനീഷ് ആറാട്ടുകുളം, കെ. രാമചന്ദ്രൻ, ടി.എച്ച്​. നാസർ, മോറീസ് വിൻസെന്‍റ്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.