ആലപ്പുഴ: അനധികൃതമായി ഓടുന്ന ഏഴ് ഹൗസ്ബോട്ടുകൾ തുറമുഖവിഭാഗം പൊലീസിൻെറ സഹായത്തോടെ പിടിച്ചെടുത്തു. കോവിഡ് ഇളവ് മുതലെടുത്ത് രജിസ്ട്രേഷനും ലൈസൻസുമില്ലാതെ കായൽയാത്ര നടത്തുന്ന ഹൗസ്ബോട്ടുകൾക്കെതിരെ നടപടി കർശനമാക്കുന്നതിൻെറ ഭാഗമായായിരുന്നു പരിശോധന. കൊല്ലം, കൊടുങ്ങല്ലൂർ സ്ഥലങ്ങളിൽനിന്ന് ലൈസൻസ് എടുത്തശേഷം ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓടുന്നവയും പിടിച്ചെടുത്ത ബോട്ടുകളിൽ ഉൾപ്പെടുന്നുണ്ട്. ബോട്ടുകൾ ആര്യാടിലെ യാർഡിലേക്ക് മാറ്റി. ഇവിടെ സി.സി.ടി.വി കാമറയും സെക്യൂരിറ്റിയെയും നിയമിച്ചിട്ടുണ്ട്. അതിനിടെ, അനധികൃത പുരവഞ്ചികൾ പിടിച്ചുകെട്ടാൻ നടപടി കർശനമാക്കിയപ്പോൾ ഒരുവിഭാഗം ഉടമകൾക്കെതിരെ ഭീഷണിയുണ്ട്. വ്യക്തിഹത്യക്കെതിരെ സംഘടന ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകും. പുന്നമട ഫിനിഷിങ് പോയന്‍റ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഏഴ് ഹൗസ്ബോട്ടുകൾ പിടികൂടിയത്. അനധികൃത ഹൗസ്ബോട്ടുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത് ഓൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷനാണ്. 2018ലാണ് കേസ് നടന്നതെങ്കിലും നടപടി ആരംഭിച്ചത് ഇപ്പോഴാണ്. അതെ സമയം ചൊവ്വാഴ്ച പരിശോധന നടന്നില്ല. തുറമുഖ വകുപ്പിലെ ഒഴിവുകൾ നികത്തുന്നതായി നടത്തിയ പരീക്ഷയുടെ ചുമതല ഉദ്യോഗസ്ഥർക്ക് നൽകിയതോടെയാണ് നടക്കാതിരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. കെ.ഐ.വി രജിസ്ട്രേഷൻ, ഇൻഷുറൻസ്, പൊല്യൂഷൻ, സർവേ അടക്കമുള്ള സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത ഹൗസ് ബോട്ടുകളാണ് പിടികൂടുന്നത്. ബോട്ടുകൾ നിശ്ചിതസമയത്തിനുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന നിബന്ധനകളും ഉടമകൾ പാലിക്കുന്നില്ല. ഹൗസ് ബോട്ടുകൾക്കുള്ള രജിസ്ട്രേഷനും ലൈസൻസും ഓൺലൈൻവഴിയാക്കിട്ടും ഉടമകളുടെ സഹകരണമില്ലെന്നാണ് തുറമുഖ വകുപ്പ് അധികൃതർ പറയുന്നത്. കോട്ടയം, ആലപ്പുഴ ജില്ലകളിലായി 1200 ഹൗസ്ബോട്ടുകൾ സർവിസ് നടത്തുന്നതായാണ് അനൗദ്യോഗികകണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.