എരമല്ലൂരിൽ സ്റ്റോപ് മാറ്റം; ബസ്​ നിർത്തുന്നില്ല; വലഞ്ഞ്​ യാത്രക്കാർ

അരൂർ: സൂപ്പർ ഫാസ്റ്റ്​ ബസുകൾ അടക്കം നിർത്തിയിരുന്ന എരമല്ലൂരിൽ ബസ്​സ്​റ്റോപ്​ മാറ്റം പാരയായി. പഞ്ചായത്ത്​ സ്​റ്റോപ്പ്​ മാറ്റി നിർണയിച്ചെങ്കിലും ദീർഘദൂര ബസുകൾ നിർത്തുന്നില്ല. പഴയ സ്​റ്റോപ്പിലും പുതിയ സ്​റ്റോപ്പിലും ബസ്​ നിർത്താത്തതാണ്​ ​പ്രശ്നം. യാത്രക്കാരും, ബസ് ജീവനക്കാരും ആശയക്കുഴപ്പത്തിലാണെന്നതാണ്​ സ്ഥിതി. ദീർഘദൂര കെ.എസ്.ആർ.ടി.സി ബസ് കാത്ത് നിൽക്കുന്ന യാത്രക്കാരാണ് ഏറെ വലയുന്നത്. എരമല്ലൂർ ജങ്​ഷനുസമീപം ഉണ്ടായിരുന്ന സ്​റ്റോപ് അര കിലോമീറ്ററോളം വടക്കോട്ട് മാറ്റുകയായിരുന്നു പഞ്ചായത്ത്​. പുതിയ സ്ഥലത്ത് സ്റ്റോപ് എന്നെഴുതിയ ബോർഡ് സ്ഥാപിച്ചതല്ലാതെ ഇവിടെ ബസ്​ നിർത്തുന്നതിന്​ അധികൃത തലത്തിൽ ഒന്നും ചെയ്തില്ല. കണ്ടെയ്നർ ലോറി ഉൾപ്പെടെ നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലമായിരുന്നു ഇവിടം. ഇപ്പോഴും വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യുന്നുണ്ട്. ബസ്​സ്റ്റോപ് മാറ്റിയ വിവരം കെ.എസ്.ആർ.ടി.സി തിരുവനന്തപുരം ഹെഡ് ഓഫിസിൽ അറിയിക്കേണ്ടതാണ്. എന്നാൽ, മാത്രമേ വിവിധ ഡിപ്പോകളിൽനിന്ന് വരുന്ന ബസ് ഡ്രൈവർമാർക്ക് നിർദേശം കൈമാറാൻ കഴിയുകയുള്ളൂ. രണ്ടാഴ്ച മുമ്പാണ് ബസ്​സ്റ്റോപ് ജങ്​ഷന് സമീപത്തുനിന്ന് ബസ് ബേ സ്ഥിതിചെയ്യുന്ന പെട്രോൾപമ്പിന് സമീപത്തേക്ക് മാറ്റാൻ എഴുപുന്ന ഗ്രാമപഞ്ചായത്തിലെ ട്രാഫിക് റെഗുലേറ്ററി സമിതി തീരുമാനിച്ചത്. അവിടെ ബസുകൾ നിർത്താതായതോടെ യാത്രക്കാർ പ്രതിഷേധവുമായി ബസുകൾ തടഞ്ഞു. ഓർഡിനറി ബസുകൾ രണ്ടിടത്തും നിർത്തേണ്ട സാഹചര്യമാണ്​. എന്നാൽ, ദീർഘദൂര ബസുകൾ രണ്ടിടത്തും നിർത്താത്ത സ്ഥിതിയാണിപ്പോൾ. പുതിയ സ്റ്റോപ്പിൽ ബസുകൾ നിർത്താൻ പൊലീസിന്റെ സഹായം തേടി പഞ്ചായത്ത് മേലധികാരികളെ സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ല. പുതിയ ബസ്​സ്റ്റോപ്പിൽ കാത്തുനിൽപ്പ്പുരയുടെ പണി നടന്നുവരികയാണ്. പണി പൂർത്തിയാക്കി ബസ്​സ്റ്റോപ്​ സ്ഥിരമായി സ്ഥാപിക്കും എന്നാണ് പഞ്ചായത്ത് പ്രസിഡൻറ് പറയുന്നത്. ചിത്രം 1 പഴയ ബസ് സ്റ്റോപ്പിൽ യാത്രക്കാർ ബസ്സു കാത്തു നിൽക്കുന്നു 2 പുതിയ ബസ്റ്റോപ്പിൽ ബസ്സു കാത്തു നിൽപ്പു പുര പണിയുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.