പുറമ്പോക്ക് കൈയേറ്റവും നിലം നികത്തലും വ്യാപകമാകുന്നു

മാന്നാർ: ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയായ കുരട്ടിശ്ശേരി വില്ലേജിൽ വിവിധ ഭാഗങ്ങളിൽ വ്യാപകമായി പുറമ്പോക്ക് കൈയേറ്റവും നിലം നികത്തലും നടത്തുന്നതായി കർഷക കോൺഗ്രസ്. ഭരണകക്ഷിയിൽപെട്ട ചില നേതാക്കളും വില്ലേജ് ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുകയാണ്. അപ്പർ കുട്ടനാടൻ കാർഷിക മേഖലയായ, കുരട്ടിശ്ശേരി ഇടപുഞ്ച പടിഞ്ഞാറ് പാടശേഖരത്തിലെ ജലസേചന തോട് സ്വകാര്യ വ്യക്തി മണ്ണിട്ടുനികത്തിയിട്ടും അധികാരികൾ നടപടി സ്വീകരിക്കുന്നില്ല. വെള്ളം എത്താത്തത് മൂലം നെൽച്ചെടികൾ കരിഞ്ഞുണങ്ങുകയാണ്. കർഷകരുടെ പരാതികൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ കർഷക കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് ബ്ലോക്ക് ജനറൽ സെക്രട്ടറി അനിൽ മാന്തറ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.