ചെങ്ങന്നൂർ: കെ-റെയിൽ സർവേക്ക് തിങ്കളാഴ്ചയും കൊഴുവല്ലൂർ സെന്റ് ജോർജ് ചർച്ചിന്റെ പുരയിടത്തിൽ കല്ലിടാൻ ശ്രമിച്ചെങ്കിലും പ്രതിഷേധം മൂലം നടന്നില്ല. കൊഴുവല്ലൂർ കല്ലിടാൻ വന്ന കെ-റെയിൽ ജീവനക്കാർക്കും പൊലീസിനും നേരെ ജനക്കൂട്ടത്തിന്റെ തുടർച്ചയായ പ്രതിഷേധം ഉണ്ടാകുകയും ചെയ്തതോടെ നടപടി നടത്താൻ കഴിയാതെ വന്നു. മുളക്കുഴ 12-ം വാർഡിൽ കല്ലിടാൻ വന്നപ്പോൾ ജനങ്ങളുടെ പ്രതിഷേധം ശക്തമായി. സമര സമിതി ജില്ല കൺവീനർ മധു ചെങ്ങന്നൂർ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ്, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, സമര സമിതി ജില്ല രക്ഷാധികാരി എസ്. സൗഭാഗ്യകുമാരി, മനോഹരൻ എന്നിവർ സംസാരിച്ചു. ഫോട്ടോ.. - മുളക്കുഴ 12ാം വാർഡിൽ കല്ലിടാൻ വന്നപ്പോൾ പ്രദേശവാസികളുടെ പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.