കാർഷിക കർമസേനയിൽ അവസരം

ആറാട്ടുപുഴ: കാർഷിക മേഖലയിലെ തൊഴിലാളി ക്ഷാമത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ആറാട്ടുപുഴ പഞ്ചായത്ത് കൃഷിഭവന്റെ കീഴിൽ രൂപവത്​കരിക്കുന്ന കാർഷിക കർമസേനയിൽ ടെക്നീഷ്യന്മാരെ നിയമിക്കുന്നു. 2022 ജനുവരി ഒന്നിന് 18 വയസ്സ്​ തികഞ്ഞതും 55 കഴിയാത്തവരുമായ ആറാട്ടുപുഴ പഞ്ചായത്ത് നിവാസികൾക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം വയസ്സ്​, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കണം. അപേക്ഷാഫോറം കൃഷിഭവനിൽ ലഭിക്കും. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. സൂപ്പർവൈസർ സ്ഥാനത്തേക്ക് വി.എച്ച്.എസ്​.സി (കൃഷി) ഐ.ടി.ഐ, ഐ.ടി.സി, പത്താം ക്ലാസ് പാസ്സായവർക്ക് മുൻഗണന. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 17.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.