ചാരുംമൂട്: താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസ് 66ാം വാർഷികവും വിദ്യാഭ്യാസ അവാർഡ് ദാനവും പ്രഫ. കടമ്മനിട്ട വാസുദേവൻ പിള്ള ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.എൻ. ഗോപാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിരമിക്കുന്ന പ്രിൻസിപ്പൽ കെ.എൻ. ഗോപാലകൃഷ്ണൻ, ഹെഡ്മിസ്ട്രസ് ജി.കെ. ജയലക്ഷ്മി അധ്യാപകരായ ഇന്ദിരാഭായി, ശ്രീദേവി എന്നിവർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് വിജയം നേടിയ വിദ്യാർഥികളെയും വിവിധ മത്സരങ്ങളിൽ വിജയം നേടിയവരെയും പ്രതിഭകളായ വിദ്യാർഥികളെയും അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്തി സുഭാഷ്, പഞ്ചായത്ത് അംഗം എസ്. ശ്രീജ, റിട്ട. പ്രിൻസിപ്പൽ കെ. രാജൻ പിള്ള, പി.ടി.എ പ്രസിഡന്റ് എസ്. ഹരികുമാർ, പൂർവ വിദ്യാർഥി സംഘടന സെക്രട്ടറി എസ്. ജമാൽ, അധ്യാപകരായ കെ.എൻ. അശോക് കുമാർ, എ.ജി. മഞ്ജുനാഥ്, സി. അനിൽകുമാർ, ശിവപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: താമരക്കുളം പ്രഫ. കടമ്മനിട്ട വാസുദേവൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.