-പാതയോരങ്ങളിൽ തണ്ണീര്‍പന്തലുകള്‍ നിറഞ്ഞു അമ്പലപ്പുഴ: വേനൽച്ചൂടിൽ ദാഹമകറ്റി മനസ്സും ശരീരവും തണുപ്പിച്ച് തണ്ണിമത്തൻ വിപണി കീഴടക്കുന്നു. പാതയോരങ്ങളിൽ എങ്ങും തണ്ണീര്‍പ്പന്തലുകള്‍ നിറഞ്ഞു. അന്തർസംസ്ഥാനങ്ങളില്‍ നിന്നാണ് തണ്ണിമത്തന്‍ കൂടുതലായും എത്തുന്നത്. വേനലില്‍ പൊരിഞ്ഞെത്തുന്ന യാത്രക്കാര്‍ക്ക് ജ്യൂസായും അല്ലാതെയുമാണ് വില്‍പന. കിലോക്ക് 12 രൂപ മുതല്‍ 20 രൂപ വരെയാണ് ഈടാക്കുന്നത്. ഇത് ജ്യൂസാക്കി നല്‍കുമ്പോള്‍ ഗ്ലാസൊന്നിന് 20 മുതല്‍ 30 രൂപ വരെ വാങ്ങുന്നു. പ്രധാനമായും രണ്ടുതരം തണ്ണിമത്തനാണ് വിപണിയിലുള്ളത്. വെള്ളപ്പാടുകളോടുകൂടിയ തണ്ണിമത്തനാണ് വിലക്കുറവ്. കിലോ പത്തുമുതല്‍ 20 രൂപവരെ. പച്ചനിറത്തിലുള്ള തണ്ണിമത്തനാണ് മറ്റൊരിനം. ഇതിനാണ് മധുരം അധികം. കിലോക്ക് 30 രൂപയാണ് വില. സ്വദേശി ഇനത്തില്‍പ്പെട്ട മഞ്ഞ തണ്ണിമത്തനും വിപണിയില്‍ എത്തി. വയനാട്ടില്‍ നിന്നെത്തുന്ന മഞ്ഞ തണ്ണിമത്തന് കിലോക്ക് 45 രൂപയാണ് വില. അന്തർസംസ്ഥാനങ്ങളില്‍ നിന്നെത്തിയിരുന്ന തണ്ണിമത്തനുകള്‍ അടക്കിഭരിച്ചിരുന്ന പഴവിപണിയില്‍ ഇപ്പോള്‍ മഞ്ഞ തണ്ണിമത്തനും താരമാണ്. ശരീരത്തിലുണ്ടാകുന്ന ജലനഷ്ടം ലഘൂകരിക്കാനും ചൂട് കൂടുമ്പോഴുള്ള ശാരീരിക അസ്വസ്ഥതകള്‍ പരിഹരിക്കാനും സഹായിക്കുന്നതാണ് തണ്ണിമത്തനുകള്‍. കരിക്ക് വില്‍പനയും പൊടിപൊടിക്കുന്നുണ്ട്. പാലക്കാട്ടുനിന്നും എത്തിക്കുന്ന കരിക്കുകളാണ് പാതയോരങ്ങളില്‍ അധിവും. ഇത്തരം കരിക്കുകള്‍ക്ക് വെള്ളം അധികം ഉണ്ടാകാറില്ല. നാട്ടിന്‍ പുറങ്ങളില്‍നിന്നും സംഭരിക്കുന്ന കരിക്കുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ. കരിക്കിന് 35 രൂപയാണ് വില. ഇതിനുപുറമേ മലബാറില്‍നിന്നും എത്തി തരംഗമായ കുലുക്കി സര്‍ബത്തിനും ആവശ്യക്കാരേറെയാണ്. 15 മുതല്‍ 25 രൂപവരെ സര്‍ബത്തിന് വാങ്ങാറുണ്ട്. കരിമ്പിൻ ജൂസും പാതയോരങ്ങളിൽ സജീവമാണ്. തമിഴ്‌നാട് സംഘമാണ് വില്‍പനക്കാരില്‍ അധികവും. (ചിത്രം... ദേശിയപാതയോരത്ത് കളര്‍കോട് ചിന്മയക്ക് സമീപത്തെ തണ്ണിമത്തന്‍ വിൽപന കേന്ദ്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.