അമൃത മഹോത്സവം ജില്ലതല ആഘോഷം

ചെങ്ങന്നൂർ: ഭിന്നിപ്പ്​ ഒഴിവാക്കി യോജിപ്പിന്‍റെയും സൗഹാർദത്തിന്‍റെയും സ്വരമാണ് ഈ കാലഘട്ടത്തിൽ നമുക്ക് ഉണ്ടാകേണ്ടതെന്ന് മന്ത്രി സജി ചെറിയാൻ. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ നിലനിർത്താൻ നമുക്ക് കഴിയുന്നുണ്ടോ എന്ന് പരിശോധിക്കണം. സ്വതന്ത്ര്യത്തിന്‍റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഉണ്ടായതിനെക്കാൾ ഭീകരമായ കലാപഭൂമിയായി ഇന്ത്യയെ മാറ്റാൻ വർഗീയശക്തികൾ ബോധപൂർവം ശ്രമിക്കുന്നു. ഇതിനെ ഒറ്റക്കെട്ടായി ചോദ്യം ചെയ്യാനുള്ള ആർജവം നമുക്ക് ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ്​ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്‌സൻ മറിയാമ്മ ജോൺ ഫിലിപ്പ് അധ്യക്ഷതവഹിച്ചു. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. വി. കാർത്തികേയൻ നായർ മുഖ്യപ്രഭാഷണം നടത്തി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ജെബിൻ പി. വർഗീസ്, വി. വിജി, ജി. കൃഷ്ണകുമാർ, ബി. ഷാജ്​ലാൽ എന്നിവർ സംസാരിച്ചു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി. തിലകരാജ് സ്വാഗതവും ജില്ല ഇൻഫർമേഷൻ ഓഫിസർ ജസ്റ്റിൻ ജോസഫ് നന്ദിയും പറഞ്ഞു. താലൂക്കുതലത്തിൽ സ്കൂൾ വിദ്യാർഥികൾക്കുള്ള ദേശഭക്തിഗാന മത്സരം, ചിത്രരചന മത്സരം, ആസാദി-ക രംഗോലി ചരിത്ര ചിത്രരചന കാമ്പയിൽ തയാറാക്കിയ ചിത്രങ്ങളുടെ പ്രദർശനം, മാവേലിക്കര ഫൈൻ ആർട്സ്​ കോളജ് വിദ്യാർഥികൾ പങ്കെടുത്ത തത്സമയ ചിത്രരചനയായ സ്വാതന്ത്ര്യസമര ചരിത്രം എന്നിവ നടന്നു. പരിപാടിയിൽ പങ്കെടുത്ത കലാകാരന്മാരെ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.