ചെങ്ങന്നൂർ: ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജ് വളപ്പിലെ തണലിൽ വർണക്കാഴ്ചകളുടെ വിസ്മയ ലോകം ഒരുങ്ങി. പ്രശസ്ത ചിത്രകാരന്മാരും ചിത്രകല വിദ്യാർഥികളും ഒത്തുചേർന്നപ്പോൾ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾ കാൻവാസുകളിൽ പുനർജനിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ജില്ല ലൈബ്രറി കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ജില്ലതല ആഘോഷത്തോടനുബന്ധിച്ചാണ് തത്സമയ ചിത്രരചന സംഘടിപ്പിച്ചത്. ആലപ്പുഴ നവോദയ വിദ്യാലയത്തിലെ അധ്യാപകൻ വി.എസ്. സജികുമാറിന്റെ നേതൃത്വത്തിൽ ജയപ്രകാശ് പഴയിടം, ടി.ആർ. രാജേഷ്, റെജി ചെങ്ങന്നൂർ, പാർഥസാരഥി വർമ, പ്രതീഷ് രാജ്, ബിനു കൊട്ടാരക്കര, അഭിജിത് ഉദയൻ, പ്രണവ് പ്രദീപ്, കെ.എസ്. വിജയൻ, കെ.ആർ. വിശ്വജിത് എന്നിവരാണ് ചിത്രങ്ങൾ വരച്ചത്. വൈകീട്ട് ഉദ്ഘാടനച്ചടങ്ങിന്റെ വേദിക്ക് മുന്നിൽ ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും ചിത്രകാരന്മാരെ മന്ത്രി സജി ചെറിയാൻ ചടങ്ങിൽ പൊന്നാട അണിയിക്കുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മുമ്പ് സംഘടിപ്പിച്ച ആസാദി കാ രംഗോലി ചരിത്ര ചിത്രരചന ക്യാമ്പിൽ തയാറാക്കിയ ചിത്രങ്ങളുടെ പ്രദർശനം, സ്കൂൾ വിദ്യാർഥികൾക്കുവേണ്ടി ദേശഭക്തി ഗാന, ചിത്രരചന മത്സരങ്ങൾ എന്നിവയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.