ഹൈദരലി തങ്ങള്‍ അനുസ്മരണസമ്മേളനം

അമ്പലപ്പുഴ: മതേതരത്വത്തിന്‍റെയും വിനയത്തിന്‍റെയും ആൾരൂപമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് എച്ച്. സലാം എം.എൽ.എ പറഞ്ഞു. മുസ്​ലിം ലീഗ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. മുഹമ്മദ് കൊച്ചുകളം അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ്​ എ.എം. നസീർ മുഖ്യപ്രഭാഷണം നടത്തി. സി. ഷാംജി, പ്രദീപ് കൂട്ടാല, യാസർ കോലേഴം, സാദിഖ് ഉലഹൻ, നാസർ പുറക്കാട്, വഹാബ് പറയൻതറ, സഈദ് കണ്ണാടിച്ചിറയിൽ, ബഷീർ തട്ടാപറമ്പിൽ, നിസാർ വെള്ളാപ്പള്ളി, വാഹിദ് മാവുങ്കൽ, സഫീർ പീടിയേക്കൽ, നിസാർ താഴ്ചയിൽ തുടങ്ങിയവർ സംസാരിച്ചു. അഫ്സൽ വെള്ളാംപറമ്പ് സ്വാഗതവും അൽത്താഫ് സുബൈർ നന്ദിയും പറഞ്ഞു. പ്രാർഥനക്ക് അഹമ്മദ് അൽഖാസിമി നേതൃത്വം നൽകി. ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു )apl league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.