സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രക്ഷോഭം നടത്തും -ബി.ജെ.പി

ആലപ്പുഴ: സിൽവർ ലൈൻ പദ്ധതി വലിയ പരിസ്ഥിതി ദുരന്തത്തിന് കാരണമാകുമെന്നും ബി.ജെ.പി നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം ശക്തമാക്കുമെന്നും സംസ്ഥാന വൈസ് പ്രസിഡന്‍റ്​ എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു. ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ്​ എം.വി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ കരമന ജയൻ, പന്തളം പ്രതാപൻ, സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, ദക്ഷിണ മേഖല അധ്യക്ഷൻ കെ. സോമൻ, ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ, ജില്ല ജനറൽ സെക്രട്ടറിമാരായ വിമൽ രവീന്ദ്രൻ, എൽ.പി ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.