അംഗൻവാടി ജീവനക്കാരെ വഞ്ചിച്ചെന്ന് ഐ.എൻ.എ.ഇ.എഫ്

ആലപ്പുഴ: എൽ.ഡി.എഫ് സർക്കാർ അംഗൻവാടി ജീവനക്കാരെ വഞ്ചിച്ചെന്ന് ഇന്ത്യൻ നാഷനൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ ചമ്പക്കുളം പ്രോജക്ട് കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 1000 രൂപയുടെ അലവൻസ് വർധന ഒരുവർഷം കഴിഞ്ഞിട്ടും നടപ്പാക്കിയില്ല. ഇത്തവണത്തെ ബജറ്റിൽ അംഗൻവാടി ജീവനക്കാർക്ക് ഒരുആനുകൂല്യവും പ്രഖ്യാപിച്ചിട്ടില്ല. ജില്ല പ്രസിഡന്റ് സി.കെ. വിജയകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജിൻസി ജോളി ഉദ്ഘാടനം ചെയ്തു. പ്രോജക്ട് കമ്മിറ്റി ഭാരവാഹികൾ: മിനി മോൾ(പ്രസി), ബെറ്റി (വൈസ് പ്രസി), ജിഷ (ജന. സെക്ര), ധന്യകൃഷ്ണൻ (ട്രഷ). apl anganvadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.