ബജറ്റിൽ പ്രവാസികൾക്ക്​ അവഗണന -കേരള പ്രദേശ്‌ പ്രവാസി കോൺഗ്രസ്​

ആലപ്പുഴ: ബജറ്റിൽ പ്രവാസി സമൂഹത്തെ അവഗണിച്ചെന്ന് കേരള പ്രദേശ്‌ പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി യു.എം. കബീർ. കോവിഡ്‌ പ്രതിസന്ധിയിൽ രാജ്യത്ത്‌ ഏറ്റവുമധികം പ്രവാസികൾ തിരിച്ചെത്തിയ കേരളത്തിൽ കാര്യമായ പുനരധിവാസ പദ്ധതികളൊന്നുംതന്നെ പ്രഖ്യാപിച്ചിട്ടില്ല. പദ്ധതിയും പിന്തുണയും വാക്കുകളിൽ മാത്രമായി​. വിദേശ രാജ്യങ്ങളിലെ സ്വദേശിവത്​കരണത്തിലും കോവിഡ്‌ പ്രതിസന്ധിയിലും തിരിച്ചെത്തിയ 75 ശതമാനത്തിലേറെ പ്രവാസികളും തൊഴിൽരഹിതരായി ദൈനംദിന ജീവിതത്തിനുപോലും ബുദ്ധിമുട്ടുകയാണ്​. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത അർഹതപ്പെട്ട പ്രവാസികൾക്ക്‌ സൗജന്യമായി ഭവനനിർമാണ പദ്ധതിക്ക്‌ രൂപംനൽകണമെന്നും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.