ആ​ശ്വാസ തീരമണഞ്ഞ്​ ഡെനിത്ത് ലക്ഷ്മി

അരൂർ: യുദ്ധഭൂമിയിലെ അശാന്തിയിൽനിന്ന് സാന്ത്വനത്തിന്‍റെ കൈകളിലേക്ക് എത്തിയതിന്റെ സന്തോഷത്തിലാണ് ഡെനിത്ത് ലക്ഷ്മി. യുക്രെയ്​നിൽ നാലാം വർഷ മെഡിക്കൽ വിദ്യാർഥിനിയാണ് അരൂർ കുടുംബതറ വീട്ടിലെ നാൻസി - മോഹൻ ദമ്പതികളുടെ ഏക മകൾ ഡെനിത്ത് ലക്ഷ്മി. യുദ്ധം ആരംഭിക്കുന്നതിനുമുമ്പ് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ, പെട്ടെന്നാണ് സാഹചര്യങ്ങൾ തകിടം മറിഞ്ഞതും യുക്രെയ്​ൻ യുദ്ധത്തിലേക്ക് വീണതും. ആദ്യദിവസങ്ങളിൽ ബങ്കറിൽ കഴിഞ്ഞു. യുക്രെയ്​നിലെ മിക്കലോവിൽനിന്ന് 38 മണിക്കൂർ ബസ് യാത്ര ചെയ്താണ് റുമേനിയയിലെ ബുഹാറസിൽ എത്തിയത്. മൂന്നു ബസുകളിൽ 220 വിദ്യാർഥികൾ. ഇതിൽ നൂറോളം പേർ മലയാളികളായിരുന്നു. ബുഹാറസിൽനിന്ന് വിമാനമാർഗം കുവൈത്തിലെത്തി. അവിടെനിന്ന്​ മുംബൈയിലും. നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസിയുടെ സഹായം ഉണ്ടായിരുന്നു. ഇപ്പോ​ഴും ലക്ഷ്മിയുടെ ഭയം വിട്ടുമാറിയിട്ടില്ല. ചിത്രം ഡെനിത്ത് ലക്ഷ്മി അമ്മ നാൻസിയോടൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.