'ഉപജീവനം' പദ്ധതി ഉദ്ഘാടനം

മാവേലിക്കര: മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം യൂനിറ്റിന്റെ ആഭിമുഖ്യത്തിലുള്ള 'ഉപജീവനം' പദ്ധതി തയ്യൽ മെഷീൻ നൽകി കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ആർ. മുരളീധരൻ അധ്യക്ഷത വഹിച്ചു. തയ്യൽ മെഷീൻ കൊടിക്കുന്നിൽ സുരേഷ് എം.പി.യിൽ നിന്നും സ്കൂൾ പ്രിൻസിപ്പൽ സൂസൻ സാമുവേൽ ഏറ്റുവാങ്ങി. ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത് അംഗം ബി. ശ്രീകുമാർ, ഹെഡ്മിസ്ട്രസ് ഷീബ വർഗീസ്, പി.ടി.എ വൈസ് പ്രസിഡന്റ് ആർ. രാജേഷ് കുമാർ, എച്ച്.എസ്.എസ് പ്രോഗ്രാം ഓഫിസർ മേരി തോമസ്, എച്ച്.എസ്.എസ് സ്റ്റാഫ് സെക്രട്ടറി വർഗീസ് പോത്തൻ, എച്ച്.എസ് സ്റ്റാഫ് സെക്രട്ടറി സന്തോഷ് ജോസഫ് കൊച്ചുപറമ്പിൽ, ഡാനിയേൽ ജോർജ്, ഷൈനി തോമസ്, ലിസ ബാബു, എബൽ.എം. ഫിനോയി എന്നിവർ സംസാരിച്ചു. ഫോട്ടോ: മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം യൂനിറ്റിന്റെ ആഭിമുഖ്യത്തിലുള്ള 'ഉപജീവനം' പദ്ധതി തയ്യൽ മെഷീൻ നൽകി കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.