വനിത ശാക്തീകരണ സംഗമം

കായംകുളം: യുവജനക്ഷേമ ബോർഡും അവളിടം യുവതി ക്ലബും ചേർന്ന്​ മുനിസിപ്പൽ ലൈബ്രറിയുടെ സഹകരണത്തോടെ നടത്തി. നഗരസഭ ചെയർപേഴ്സൻ പി. ശശികല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ അംബുജാക്ഷി അധ്യക്ഷതവഹിച്ചു. തെരുവോരങ്ങളിൽ അലഞ്ഞു നടന്നവർക്ക് വാക്‌സിൻ ലഭ്യമാകാൻ പ്രയത്നിച്ച അഞ്ചു മണിവേലിക്കടവിനെ യുവജന ക്ഷേമബോർഡ്‌ അംഗം എസ്. ദീപു ആദരിച്ചു. അസി. പബ്ലിക് പ്രോസിക്യൂട്ടർ ടി.കെ. ഫരീദ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ ഷാമില അനിമോൻ, ഫർസാന ഹബീബ്, കൗൺസിലർ കെ. പുഷ്പദാസ്, കൃഷ്ണപുരം പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ്​ റസീന ബദറുദ്ദീൻ, ദേവികുളങ്ങര പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ്​ നീതുഷ, നഗരസഭയിലെ വനിത കൗൺസിലർമാരായ ഷൈനി ഷിബു, ഷെമിമോൾ, ഷാമില സിയാദ്, ഷീജ റഷീദ്, രാജശ്രീ കമ്മത്ത്, ലേഖ സോമരാജൻ, സുമി അജീർ, ലൈബ്രറിയൻ ലിഖിത, ഒ. ഹാരീസ്, മഞ്ജു, സോണിയ, രാജേന്ദ്രൻ, കിരൺ, അരുൺ മോഹൻ, ഷാജില എന്നിവർ സംസാരിച്ചു. ചിത്രം : APLKY3NAGARAM കായംകുളം നഗരസഭ ലൈബ്രറിയിൽ സംഘടിപ്പിച്ച വനിത സംഗമത്തിൽ അഞ്ചു മണിവേലിക്കടവിനെ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.