മാന്നാർ: മുസ്ലിം ലീഗ് മാന്നാർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ യോഗം കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ജില്ല ചെയർമാൻ പി.എസ്. ഷാജി അധ്യക്ഷത വഹിച്ചു. മാന്നാർ പുത്തൻപള്ളി അസിസ്റ്റന്‍റ് ഇമാം ഷഹീർ ബാഖവി പ്രാർഥനക്ക് നേതൃത്വം നൽകി. ഷാജി കുരട്ടിക്കാട്, ഇഖ്ബാൽ കുഞ്ഞ്, ജമാഅത്ത് പ്രസിഡന്‍റ് റഷീദ് പടിപ്പുരക്കൽ, വനിത ലീഗ് ജില്ല പ്രസിഡന്‍റ് ഷൈന നവാസ്, ടി.കെ. ഷാജഹാൻ, ടി.എസ്. ഷഫീഖ്, പി.എ. ഷാജഹാൻ, ലത്തീഫ് നാലുപറയിൽ, കെ.എ. സലാം, നവാസ്, എം. താജുദ്ദീൻകുട്ടി, അനീസ് നാഥൻപറമ്പിൽ, എ.എ. കലാം, ഹാഷിംകാട്ടിൽ, സൈഫുദ്ദീൻ, മുജീബ് കുന്നേൽ, നവാസ് ചക്കാലയിൽ, സമീർ കുന്നേൽ, ഷാനവാസ്, നൗഫൽ, നിഷാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.