ജീവിത പ്രാരബ്ധങ്ങൾ മറികടന്ന്​ വിജയം; വനിതദിനത്തിൽ അമ്പിളിക്ക്​ ആദരവ്​

ചെങ്ങന്നൂർ: മാതാപിതാക്കൾ പിരിഞ്ഞതോടെ ആറാംക്ലാസിൽ പഠനം നിർത്തേണ്ടി വന്നിട്ടും കുടുംബത്തിന്റെ പ്രാരബ്ധങ്ങൾ ഏറ്റെടുത്ത് വരുമാനത്തിനായി തൊഴിലെടുക്കുകയും പഠിച്ച് ജോലി സമ്പാദിക്കുകയും ചെയ്ത 39 കാരിയായ അമ്പിളിക്ക് വനിത ദിനത്തിൽ ആദരവ്. കെ. കരുണാകരൻ -രാധ ദമ്പതികളുടെ മൂന്നു പെൺമക്കളിൽ രണ്ടാമത്തെയാളാണ്​ അമ്പിളി രാജേഷ്. മാതാപിതാക്കൾ പിരിഞ്ഞതോടെയാണ്​ ആറാം ക്ലാസിൽ പഠനം നിർത്തി അച്ഛന്റെ വീടായ കോട്ടയം ഏറ്റുമാനൂരിൽനിന്ന്​ അമ്മ വീടായ മാന്നാർ കുട്ടമ്പേരൂർ നാലംപ്പാട്ടിലേക്ക് താമസം മാറിയത്​. പന്ത്രണ്ടാമത്തെ വയസ്സുമുതൽ വീടുകളിൽ ജോലിക്ക് പോയി തുടങ്ങി. പിന്നീട് പതിനെട്ടാമത്തെ വയസ്സിൽ വിവാഹിതയായി മൂന്ന് കുട്ടികളുടെ അമ്മയായി. പതിനൊന്ന് വർഷമായി ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണ്. കിടപ്പ് രോഗിയായ അമ്മയും മൂന്ന് കുഞ്ഞുങ്ങളുമായി മാന്നാർ പഞ്ചായത്തിൽ പതിനേഴാം വാർഡിലാണ്​ താമസം. 2008ൽ മാന്നാർ പഞ്ചായത്ത് ഭരണ സമിതിക്ക് അമ്പിളിയുടെ ജീവിത സാഹചര്യത്തിൽ മനസ്സിലാക്കി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനത്തിൽ ജോലി നൽകി. സാക്ഷരത ക്ലാസിൽ ചേർന്ന് ഏഴാം തരവും 2009 ൽ പത്താംതരവും പരീക്ഷ എഴുതി നല്ല മാർക്കോടെ വിജയിച്ചു. 2010 ൽ എംപ്ലോയ്​മൻെറിൽ പേര് രജിസ്റ്റർ ചെയ്തു. 2019 ൽ മൃഗസംരക്ഷണ വകുപ്പിൽ ആലപ്പുഴ, അരൂർ വടുതല മൃഗാശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു. 2020 ഫെബ്രുവരി 28 മുതൽ ചെങ്ങന്നൂർ പാണ്ടനാട് മൃഗാശുപത്രിയിലാണ്​ ജോലി. മാന്നാർ ഗ്രാമപഞ്ചായത്ത് അവളിടം യുവതി ക്ലബ്ബാണ്​ ആദരിച്ചത്​. APL AMBILI RAJESH അമ്പിളി രാജേഷിനെ മാന്നാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ വത്സല ബാലകൃഷ്ണൻ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.