അമ്പലപ്പുഴ: പുന്നപ്ര ഗവ.ജെ.ബി സ്കൂളിൽ നിർമാണം പൂർത്തിയാക്കിയ ക്ലാസ് മുറികൾ എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. 2021-22 വാർഷിക പദ്ധതിയിൽപെടുത്തി 25 ലക്ഷം രൂപ ചെലവിലാണ് ക്ലാസ് മുറികൾ നിർമിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ് പി.ജി. സൈറസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിബി വിദ്യാനന്ദൻ, ജില്ല പഞ്ചായത്ത് അംഗം ഗീതാ ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുധർമ ഭുവനചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.ഷീജ, സതി രമേശ്, പഞ്ചായത്ത് അംഗങ്ങളായ എൻ.കെ. ബിജുമോൻ, സുലഭ ഷാജി, എ.ഇ.ഒ മധുസൂദനൻ, യു.ആദംകുട്ടി, ടി.പ്രശാന്ത് കുമാർ, പ്രഥമാധ്യാപകൻ എം.എം. അഹമ്മദ് കബീർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എസ്. ബിജി സ്വാഗതം പറഞ്ഞു. പടം: നിർമാണം പൂർത്തിയാക്കിയ ക്ലാസ് മുറികൾ എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.