ആലപ്പുഴ: വനിത ദിനത്തിൽ വാർഡിലെ വയോജനങ്ങൾക്കായി വഞ്ചിവീട് ഉല്ലാസയാത്ര നടത്തി കൗൺസിലർ വേറിട്ടതായി. വലിയമരം വാർഡ് കൗൺസിലർ നസീർ പുന്നക്കലാണ് തന്‍റെ വാർഡിലെ വയോധികർക്കായി വേമ്പനാട്ടുകായലിൽ ഉല്ലാസയാത്ര ഒരുക്കിയത്. ആലപ്പുഴ പുന്നമട ഫിനിഷിങ് പോയന്റിൽ നിന്ന് ആരംഭിച്ച ബോട്ട് യാത്രയുടെ ഉദ്ഘാടനം വനിത സെൽ സബ് ഇൻസ്പെക്ടർ ജെ. ശ്രീദേവി നിർവഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആർ. വിനീത അധ്യക്ഷത വഹിച്ചു. വലിയമരം വാർഡ് കൗൺസിലർ നസീർ പുന്നക്കൽ, വയോജന കോഓഡിനേഷൻ കമ്മിറ്റി സെക്രട്ടറി ഹേമസിന്ധു, സിസ്റ്റർ സോഫിയ തുടങ്ങിയവർ നേതൃത്വം നൽകി. ഹൗസ്ബോട്ടിൽ നടന്ന വനിതസംഗമത്തിൽ 22ൽഅധികം വയോധികരെ പൊന്നാടയണിയിച്ച് ആദരിച്ചു. APL house boat ആലപ്പുഴ പുന്നമടയിൽ വലിയമരം വാർഡിലെ വയോധികർക്കായി കൗൺസിലർ നസീർ പുന്നക്കൽ ഒരുക്കിയ ഉല്ലാസയാത്രയുടെ ഉദ്ഘാടനം വനിത സെൽ സബ് ഇൻസ്പെക്ടർ ജെ. ശ്രീദേവി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.