സ്വകാര്യ ബസുകൾ രാത്രികാല സർവിസുകൾ നിർത്തുന്നതും തിരിച്ചടി പൂച്ചാക്കൽ: കോവിഡിനെത്തുടർന്നുണ്ടായ അടച്ചുപൂട്ടലിനുശേഷം എല്ലാ മേഖലയും സാധാരണ നിലയിലേക്ക് എത്തുമ്പോഴും കെ.എസ്.ആർ.ടി.സി ബസുകൾ മാത്രം പ്രധാന റൂട്ടുകളിൽ തിരിച്ചെത്തുന്നില്ല. സ്‌കൂളുകളും കോളജുകളും തുറക്കുകയും ഓഫിസുകൾ സാധാരണനിലയിൽ പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ എല്ലാ സർവിസുകളും കെ.എസ്.ആർ.ടി.സി പുനരാരംഭിക്കണമെന്നതാണ് ആവശ്യം. ചേർത്തല-അരൂക്കുറ്റി-അരൂർ വഴിയുള്ള ബസുകളാണ് പുനഃസ്ഥാപിക്കാത്തത്. ചേർത്തല-അരൂക്കുറ്റി റൂട്ടിൽ കുറച്ച് സർവിസുകൾ മാത്രമാണ് കെ.എസ്.ആർ.ടി.സി നടത്തുന്നത്. പുലർച്ച ചേർത്തലയിൽനിന്നുണ്ടായിരുന്ന അരൂർക്ഷേത്രം, ഹൈകോടതി എന്നിവിടങ്ങളിലേക്കുള്ള ബസ് സർവിസുകൾ പുനരാരംഭിച്ചിട്ടില്ല. എം.എൽ.എ റോഡുവഴിയുള്ള ബസുകളും നിർത്തലാക്കി. രാവിലെ അരൂക്കുറ്റിയിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിരുന്ന ഫാസ്റ്റ് പാസഞ്ചർ സർവിസ് യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിരുന്നു. രാവിലെ അരൂക്കുറ്റിയിൽ നിന്ന് പുറപ്പെട്ടിരുന്ന ചേർത്തല റെയിൽവേ സ്‌റ്റേഷൻ സർവിസും പുനരാരംഭിച്ചിട്ടില്ല. ചേർത്തല, അരൂർ എന്നിവിടങ്ങളിലുണ്ടായിരുന്ന രാത്രികാല സർവിസുകൾ നിർത്തലാക്കിയതും ജനങ്ങൾക്ക് ദുരിതമായി. തുറവൂർ-പമ്പ പാതയുടെ ഭാഗമായ തൈക്കാട്ടുശ്ശേരി പാലം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും ബസുകളോടാത്തതും ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. തുറവൂർ റെയിൽവേ സ്‌റ്റേഷൻ, താലൂക്ക് ആശുപത്രി, തുറവൂർ ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പോകാനും യാത്രക്കാർ ബുദ്ധിമുട്ടുന്നു. ഉളവയ്പ് അംബേദ്കർ ഗ്രാമത്തിലേക്ക് ആലപ്പുഴയിൽനിന്നുണ്ടായിരുന്ന ബസും നിർത്തലാക്കിയവയിൽപെടുന്നു. സ്വകാര്യ ബസുകൾ രാത്രികാലങ്ങളിൽ സർവിസ് നിർത്തുന്നതും ജനത്തെ ബുദ്ധിമുട്ടിലാക്കുന്നു. കൊണ്ടുപോയത് 13 ബസ്; തിരികെ കിട്ടുക നാലെണ്ണം ആലപ്പുഴ: സർവിസ് പുനഃക്രമീകരണത്തിന് കൊണ്ടുപോയ 13 കെ.എസ്.ആർ.ടി.സി ബസുകളിൽ ആലപ്പുഴക്ക് തിരികെ കിട്ടുക നാലെണ്ണം മാത്രം. എറണാകുളത്തും മറ്റും ഓർഡിനറിയായി ഓടിക്കൊണ്ടിരുന്ന രണ്ട് എ.സി ലോ ഫ്ലോർ ജനുറം ബസുകൾ തൊട്ടടുത്ത ദിവസം ഡിപ്പോയിൽ എത്തും. ബാക്കി രണ്ടെണ്ണം പിന്നീട് ലഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഉടൻ ലഭിക്കുന്ന രണ്ട് എ.സി ലോ ഫ്ലോർ ജനുറം ബസുകൾ ആലപ്പുഴ-നിലമ്പൂർ, ആലപ്പുഴ-തിരുവനന്തപുരം-എറണാകുളം റൂട്ടിൽ ഓടിക്കും. കോവിഡുകാലത്ത് സർവിസ് നിർത്തിയവയാണിത്. ഒപ്പം കിൽ സർവിസ് പദ്ധതി നടപ്പാക്കിയതിന്‍റെ ഭാഗമായി തിരുവനന്തപുരം, എറണാകുളം ഡിപ്പോകൾ കേന്ദ്രീകരിച്ച് സർവിസുകളുടെ എണ്ണം വർധിപ്പിച്ചപ്പോൾ ഇവിടെനിന്ന് 13 ബസാണ് കൊണ്ടുപോയത്. ഈ സ്ഥാനത്താണ് നാല് ബസ് അനുവദിച്ചത്. അതിൽ തന്നെ രണ്ടെണ്ണം മാത്രമാണ് ഉടൻ നൽകുന്നത്. രണ്ടെണ്ണം എന്ന് കിട്ടുമെന്ന് പറയുന്നില്ല. നിലവിൽ റൂട്ടുകളിൽ തിരക്ക് പഴയതുപോലെ വർധിച്ചതായി കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.