ചെങ്ങന്നൂർ: നാട്ടിലെത്തിയ സന്തോഷത്തിലാണ് മാന്നാർ കുരട്ടിശ്ശേരി വിഷവർശ്ശേരിക്കര റഹ്മത്ത് മൻസിൽ പി.ജെ. ഷാജി-ബീന ദമ്പതികളുടെ മകളായ റഹ്മത്ത്. യുക്രെയ്നിലെ സപോരിസ്യ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ മൂന്നാംവർഷ എം.ബി.ബി.എസ് വിദ്യാർഥിനിയായിരുന്നു. യുക്രെയ്നിലെ സപോരിസ്യയിൽനിന്ന് അഞ്ചുദിവസത്തോളം യാത്ര ചെയ്ത് വെള്ളിയാഴ്ച രാത്രിയാണ് നെടുമ്പാശ്ശേരിയിൽ എത്തിയത്. സപോരിസ്യയിൽനിന്ന് 34 മണിക്കൂർകൊണ്ട് ഹംഗറിയിലത്തിയ ശേഷം ഡൽഹിയിലും തുടർന്ന് നെടുമ്പാശ്ശേരിയിലും വന്നിറങ്ങുകയായിരുന്നു. ഒരാഴ്ചയായി യൂനിവേഴ്സിറ്റിയുടെ ഡീൻ ഓഫിസ് ബങ്കറിലും മറ്റും കഴിഞ്ഞിരുന്ന എഴുപതോളം മലയാളികൾ ഉൾപ്പെടെയുള്ള ആയിരത്തിഅഞ്ഞൂറോളം ഇന്ത്യക്കാരായ വിദ്യാർഥികളാണ് വെള്ളിയാഴ്ച ഡൽഹിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.