ആലപ്പുഴ: ഇന്ത്യൻ ലാറ്റിൻ കാത്തലിക് കൗൺസിലിൻെറ ആഭിമുഖ്യത്തിൽ പി.എം. ഗൃഗരി വീരചക്ര അനുസ്മരണവും സ്കോളർഷിപ് വിതരണവും തിങ്കളാഴ്ച വൈകീട്ട് മൂന്നിന് സെന്‍റ് മൈക്കിൾസ് ഫെറോന പള്ളി പാരിഷ് ഹാളിൽ നടക്കും. വൈകീട്ട് മൂന്നിന് ചേരുന്ന സമ്മേളനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ എസ്.പി സുനിൽ ജേക്കബ് അധ്യക്ഷതവഹിക്കും. ഡോ. ജോയ് പുത്തൻവീട്ടിൽ അനുസ്മരണ പ്രഭാഷണം നടത്തും. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. സംഗീത പ്രതിഭകളെ ആദരിക്കും. കാട്ടൂർ സെന്‍റ് മൈക്കിൾസ് പള്ളി വികാരി ഫാ. അലൻ സ്കോളർഷിപ് വിതരണം നടത്തും. വാർത്തസമ്മേളനത്തിൽ ഇഗ്നേഷ്യസ് അത്തിപ്പൊഴിയിൽ, ജാക്സൺ ആറാട്ടുകുളം, പി.ജി. റെയ്നോൾഡ് എന്നിവർ പങ്കെടുത്തു. പരീക്ഷ മാര്‍ഗനിര്‍ദേശ ക്ലാസ് ആലപ്പുഴ: പുന്നപ്ര എം.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പി.ടി.എയുടെ ആഭിമുഖ്യത്തില്‍ പരീക്ഷ നിര്‍ദേശ ക്ലാസ് നടത്തി. പത്താംക്ലാസുകാർക്കുവേണ്ടി നടത്തിയ 'ഫ്യൂച്ചര്‍-സീക്രട്ട് ഓഫ് സക്‌സസ്' പരിപാടിയുടെ ഉദ്ഘാടനം എം.ഇ.എസ് ജില്ല പ്രസിഡന്‍റ് അഡ്വ. എ.എ. റസാഖ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ് അഡ്വ. എ. മുഹമ്മദ് ഉസ്മാന്‍ അധ്യക്ഷതവഹിച്ചു. ജെ.സി.ഐ ദേശീയ പരിശീലകന്‍ ഒ.ജെ.എസ്. സ്‌കറിയ ക്ലാസെടുത്തു. പി.ടി.എ പ്രസിഡന്‍റ് ഹസന്‍ എം. പൈങ്ങാംമഠം, ജെ.സി.എ സെക്രട്ടറി കെ. സനല്‍കുമാര്‍, എം.ഇ.എസ് താലൂക്ക് വൈസ് പ്രസിഡന്‍റ് ഷാഹുല്‍ ഹമീദ്, പ്രിന്‍സിപ്പൽ എ.എല്‍. ഹസീന എന്നിവര്‍ സംസാരിച്ചു. APL MES SCHOOL പുന്നപ്ര എം.ഇ.എസ് സ്‌കൂളില്‍ നടന്ന പരീക്ഷ മാർഗനിർദേശ ക്ലാസ് എം.ഇ.എസ് ജില്ല പ്രസിഡന്‍റ് കെ.കെ. റസാഖ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.