പൂച്ചാക്കൽ: നീണ്ട ദിവസത്തെ പ്രാർഥനക്കും കാത്തിരിപ്പിനുമൊടുവിൽ രാഹുൽ രാജേന്ദ്രനും അശ്വിൻ ത്രിലോകും യുക്രെയ്ൻ യുദ്ധഭൂമിയിൽനിന്ന് എത്തി. വെള്ളിയാഴ്ച സന്ധ്യയോടെയാണ് പൂച്ചാക്കലിലെ വീട്ടിൽ ഇരുവരും എത്തിയത്. പാണാവള്ളി പഞ്ചായത്ത് പത്താം വാർഡ് രേഷ്മ നിലയത്തിൽ രാജേന്ദ്രന്റെയും സരസമ്മയുടെയും മകനാണ് രാഹുൽ. അശ്വിൻ മാരാരിക്കുളം നോർത്ത് തേവർപറമ്പിൽ ത്രിലോകിന്റെയും സുഗന്ധിയുടെയും മകനാണ്. ഇവാനോ ഫ്രാൻക്വിസ്ക് യൂനിവേഴ്സിറ്റിയിൽ എം.ബി.ബി.എസ് ഒന്നാംവർഷ വിദ്യാർഥികളാണ്. അശ്വിന്റെ മാതാപിതാക്കൾ ഗൾഫിലായതിനാൽ രാഹുലിനോടൊപ്പമാണ് താമസം. ഇവർ പഠിക്കുന്ന യൂനിവേഴ്സിറ്റിക്ക് സമീപം റഷ്യ ബോംബിട്ടതോടെയാണ് ഇരുവർക്കും മടങ്ങേണ്ടിവന്നത്. ഫെബ്രുവരി 26ന് ഇവർ ഹംഗറിയിൽ എത്തുകയും അവിടെനിന്ന് വാഹനത്തിൽ റുമേനിയൻ ക്യാമ്പിലെത്തുകയുമായിരുന്നു. രണ്ടുദിവസം റുമേനിയൻ ക്യാമ്പിൽ താമസിച്ചശേഷം വിമാനത്തിൽ ഡൽഹിയിലും പിന്നീട് കൊച്ചിയിലും എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.