ചെങ്ങന്നൂർ: പൊലീസ് അതിക്രമത്തിലൂടെ കെ-റെയിൽ പദ്ധതിക്ക് സ്ഥാപിച്ച കല്ലുകൾ പിഴുതെറിയുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. കെ-റെയിൽ സ്റ്റേഷൻ സ്ഥാപിക്കാനെന്ന പേരിൽ മുളക്കുഴ പഞ്ചായത്തിൽ നൂറ് ഏക്കറിലേറെ സ്ഥലമാണ് ഏറ്റെടുക്കുന്നത്. കെ-റെയിലിന് എന്ന വ്യാജേന കൃഷിഭൂമികൾ നികത്തുന്നത് മണ്ണ്-ഭൂ മാഫിയയെ സഹായിക്കാനാണ്. ജനങ്ങളെ വികസനത്തിന്‍റെ പേര് പറഞ്ഞു കബളിപ്പിച്ച് വൻ അഴിമതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രക്ഷോഭത്തിൽ പങ്കാളികളായ സമരക്കാരെയും നാട്ടുകാരെയും അകാരണമായി മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.