വി. ദിനകരൻ രാജിവെക്കണം -ധീവരസഭ ഭരണഘടന സംരക്ഷണസമിതി

ആലപ്പുഴ: ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ രാജിവെക്കണമെന്ന്​ ധീവരസഭ ഭരണഘടന സംരക്ഷണസമിതി ചെയർമാൻ പി.ജി. സുഗുണൻ, കൺവീനർ എ.വി. ഉദയകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2014 ജൂൺ 15ന്​ ചേർന്ന ധീവരസഭ ജനറൽബോഡി പാസാക്കിയ ഭരണഘടനദേഭഗതി ജില്ല രജിസ്​ട്രാറിൽനിന്ന്​ അംഗീകാരം ലഭിച്ചെന്ന്​ തെറ്റിദ്ധരിപ്പിച്ചാണ്​ 2016ലും 2018ലും സംസ്ഥാനസമ്മേളനങ്ങളും ജില്ലകമ്മിറ്റി രൂപവത്​കരണവും ദിനകരൻ നടത്തിയത്​. ഇത്​ നിയമവിരുദ്ധവും ചട്ടലംഘനവുമാണ്​. അതുകൊണ്ട്​ ജനറൽ സെക്രട്ടറി രാജിവെച്ച്​ കമ്മിറ്റി പിരിച്ചുവിട്ട്​ കോടതിയുടെ മേൽനോട്ടത്തിൽ തെര​ഞ്ഞെടുപ്പ്​ നടത്തണം. അടുത്ത സംസ്ഥാന സമ്മേളനം തെരഞ്ഞെടുപ്പ്​ അട്ടിമറിക്കുന്നതിന്​ ഇറക്കിയ സർക്കുലറും റദ്ദാക്കണം -ഇവർ ആവശ്യപ്പെട്ടു. പി.കെ.പി അനുസ്മരണം​ ആലപ്പുഴ: സ്വാതന്ത്ര്യസമരസേനാനി പി.കെ.പി അനുസ്മരണവും സ്വർഗപ്രതിഭ പുരസ്കാര സമർപ്പണവും ഈ മാസം ഏഴിന്​ ഐക്യഭാരത എൻ.എസ്​.എസ്​ ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട്​ ആറിന്​ ചേരുന്ന സമ്മേളനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്​ഘാടനം ചെയ്യും. പി.കെ.പി ഫൗണ്ടേഷൻ ചെയർമാർ സി.കെ.എസ്​. പണിക്കർ അധ്യക്ഷത വഹിക്കും. ആര്യാട്​ ഭാർഗവന്​ സ്വർഗപ്രതിഭ പുരസ്കാരം ആര്യാട്​ ബ്ലോക്ക്​ പഞ്ചായത്ത്​ പ്രസിഡന്‍റ്​ കെ.ഡി. മഹേന്ദ്രൻ നൽകും. വാർത്തസമ്മേളനത്തിൽ പി. ഹേമനാഥ്​, സി.കെ.എസ്​. പണിക്കർ, സി.കെ. സുകുമാരപ്പണിക്കർ, ആർ. ലക്ഷ്മണൻ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.