കായംകുളം: നാടൻ പശുക്കൾക്കായി ഹബ് സ്ഥാപിച്ച് ഓണാട്ടുകര വികസന ഏജൻസി. സങ്കരയിനം പശുക്കൾക്ക് ഒപ്പം നാടൻ ഇനങ്ങളെയും വ്യാപകമാക്കൽ ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട 30 വിദ്യാർഥികൾക്ക് നാടൻ കിടാരികളെ വിതരണം ചെയ്താണ് തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ പി. ശശികല അധ്യക്ഷത വഹിച്ചു. ഓണാട്ടുകര വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എന്‍. സുകുമാരപിള്ള, കന്നുകാലി വികസന ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ആര്‍. രാജീവ്, നഗരസഭ വൈസ് ചെയര്‍മാന്‍ ജെ. ആദര്‍ശ്, കെ. പുഷ്പദാസ്, നാദിര്‍ഷാ, ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ടി. ഇന്ദിര, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആര്‍. ശ്രീരേഖ തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം : APLKY1ONATUKARA മന്ത്രി ജെ. ചിഞ്ചുറാണി വിദ്യാര്‍ഥികള്‍ക്ക് നാടന്‍ പശുക്കിടാരികളെ വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.