ആലപ്പുഴ: ആറാട്ടുവഴിയിൽ ദേശീയ പാതക്കരികിൽ കാർ വർക്ക്ഷോപ്പായ ലിബിൻ മോട്ടോഴ്‌സിന് തീപിടിച്ചു. ബുധനാഴ്ച പുലര്‍ച്ച 2.20ഓടെയായിരുന്നു അപകടം. വർക്ക് ഷോപ്പിലുണ്ടായിരുന്ന വാഹനങ്ങള്‍ക്കും മറ്റ് ഉപകരണങ്ങളിലും തീപടരുകയായിരുന്നു. കെട്ടിട ഉടമ അറിച്ചതിനെ തുടര്‍ന്ന് ആലപ്പുഴയില്‍നിന്നുള്ള അഗ്നിരക്ഷാസേനയാണ് തീയണച്ചത്. തൊട്ടടുത്ത് താമസിച്ചിരുന്ന കെട്ടിട ഉടമസ്ഥരായ വയോദമ്പതികളെ അഗ്നിരക്ഷസേന എത്തിയാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. സേനയുടെ ഇടപെടലില്‍ സമീപത്തുള്ള മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്ക് തീപടരാതിരിക്കാന്‍ കഴിഞ്ഞു. ഷോര്‍ട്ട് സർക്യൂട്ടാകാം അപകടകാരണമെന്ന് സംശയിക്കുന്നു അസി. സ്റ്റേഷൻ ഓഫിസർമാരായ വാലന്‍റയിൻ, ജയസിംഹൻെറ നേതൃത്വത്തിൽ അഗ്നിരക്ഷാസേന ഓഫിസർമാരായ എ.ആര്‍. രാജേഷ്, ആര്‍.ഡി. സനൽകുമാർ, ടി.ജെ. ജിജോ, ജോബിൻ വർഗീസ്, കെ.ബി. ഹാഷിം, എ.ജെ. ബഞ്ചമിൻ, പി.എഫ്. ലോറൻസ്, സി.കെ. സജേഷ്, വി. പ്രശാന്ത്, ഉദയകുമാർ, പ്രമോദ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. ( ചിത്രം... ആറാട്ടുവഴിയില്‍ കാര്‍ വര്‍ക്ക്ഷോപ്പിന് തീപിടിച്ചപ്പോള്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.