പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​നെ അ​ഗ്​​നി​ര​ക്ഷാ സേ​ന​യു​ടെ

ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു

ബൈക്ക് മറിഞ്ഞ് യാത്രികന് ഗുരുതരപരിക്ക്

അരൂര്‍: ഇടക്കൊച്ചി പാലത്തിന്റെ അരൂര്‍ ഭാഗത്തേക്കുള്ള അപ്രോച് റോഡ് വീണ്ടും ഇടിഞ്ഞ് കുഴിയായി. വെള്ളിയാഴ്ച വൈകീട്ടോടെ ഇതില്‍ ചാടി ബൈക്കില്‍നിന്ന് തെറിച്ചുവീണ യാത്രികന് തലക്ക് ഗുരുതര പരിക്കേറ്റു. ഇടക്കൊച്ചി തട്ടാശേരി ഷെറിന്‍ മാനുവലിനാണ്(45) പരിക്കേറ്റത്. ഇരു ചക്ര വാഹനങ്ങളടക്കം അപ്രോച്ച് റോഡിലുണ്ടായ താഴ്ചയിൽ വീണ് അപകടങ്ങൾ ഉണ്ടാകാറുണ്ട്.

പരിക്കേറ്റ മാനുവലിനെ അരൂര്‍ അഗ്നിശമന സേനയുടെ ആംബുലന്‍സില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. രണ്ട് മാസം മുന്‍പ് അപ്രോച്ച് റോഡ് ഇടിഞ്ഞ് റോഡും പാലവും തമ്മില്‍ ഉയരവ്യത്യാസം ഉണ്ടായത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നതാണ്. പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് താഴ്ച ശരിയാക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചിരുന്നു. ഇതേ സ്ഥലത്താണ് വീണ്ടും അപ്രോച്ച് റോഡ് താഴുന്നത്. 

Tags:    
News Summary - Bike rider seriously injured after overturning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.