ആലപ്പുഴ: സ്വന്തം ഭരണകാലത്തെ കെടുകാര്യസ്ഥത മറയ്ക്കുന്നതിന് യു.ഡി.എഫ് നഗരസഭ പാർലമെന്‍ററി പാർട്ടി ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കുകയാണെന്ന് എൽ.ഡി.എഫ് ആരോപിച്ചു. പി.എം.എ.വൈ-ലൈഫ് ഭവനപദ്ധതി വഴി നാലുലക്ഷം രൂപയുടെ ധനസഹായമാണ് ഗുണഭോക്താക്കള്‍ക്ക് നൽകുന്നത്. ഇതില്‍ രണ്ടു ലക്ഷം രൂപ നഗരസഭ വിഹിതവും രണ്ടുലക്ഷം രൂപ കേന്ദ്രസംസ്ഥാന വിഹിതവുമാണ്. കഴിഞ്ഞ ഒക്ടോബർ 19 ന് ശേഷം കേന്ദ്ര വിഹിതം നഗരസഭക്ക് ലഭിക്കാത്തതും അനുവദിച്ച ഭവനങ്ങൾക്ക് ആനുപാതികമായി മുൻ വർഷങ്ങളിൽ നഗരസഭ വിഹിതം അലോട്മെന്‍റ് നടത്താത്തതുമാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്. കഴിഞ്ഞ ഭരണസമിതി കേന്ദ്ര-സംസ്ഥാന വിഹിതം മാത്രം ഉപയോഗിച്ച് പദ്ധതി നടത്തി ഗുണഭോക്താക്കളെ വഞ്ചിച്ചുവരുകയായിരുന്നു. തദ്ദേശ സ്ഥാപന വിഹിതം ഒന്നും അടക്കാതെ ഗുരുതര വീഴ്ചയാണ് വരുത്തിയത്. കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃത് പദ്ധതി നടത്തിപ്പിലും സമാനമായ സ്ഥിതിയാണ്. കോവിഡ് പ്രതിസന്ധി മൂലം ഈ വർഷത്തെ പ്ലാൻ ഫണ്ടിൽ ഉണ്ടായ അനുപാതിക കുറവും പദ്ധതിയുടെ താൽക്കാലിക പ്രതിസന്ധി തരണം ചെയ്യുന്നതിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. എന്നാൽ, അടിയന്തരമായി കൃത്യമായ പി.എം.എ.വൈ വിഹിതം നീക്കിവെച്ചും വരും വർഷങ്ങളിൽ ഇത്തരത്തിൽ പ്രതിസന്ധികൾ ഉണ്ടാകാതെ ഇരിക്കാനും ഈ സാമ്പത്തിക വർഷത്തിൽതന്നെ കുടിശ്ശിക ആയ എല്ലാ ബില്ലുകളും പരിഹരിക്കാനും കാര്യങ്ങൾ ചെയ്തുവരുന്നു. ബാധ്യതകളും നിലവിലെ സാമ്പത്തിക സ്ഥിതിയും സംബന്ധിച്ച് ഒരു ധവളപത്രം ഇറക്കുന്നതാണെന്നും എൽ.ഡി.എഫ് പാർലമെന്‍ററി പാർട്ടി സെക്രട്ടറി എം.ആർ. പ്രേം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.