നഴ്സുമാർ ധര്‍ണ നടത്തി

അമ്പലപ്പുഴ: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ നഴ്സുമാരുടെ റേഷ്യോ പ്രമോഷൻ നടപടികൾ പൂർത്തീകരിക്കുക, ഡെസിഗ്​നേഷൻ പരിഷ്കരണം യാഥാർഥ്യമാക്കുക, സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് പ്രമോഷൻ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. നഴ്സസ് അസോസിയേഷൻ നേതൃത്വത്തിൽ ആലപ്പുഴ മെഡിക്കൽ കോളജിനുമുന്നിൽ പ്രകടനവും പ്രതിഷേധ ധർണയും നടത്തി. കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറി എൽ. ദീപ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ അനീഷ ബേബി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ലെവിൻ കെ. ഷാജി, അമ്പലപ്പുഴ ഏരിയ സെക്രട്ടറി ജയലാൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അർഷദ്, രേഷ്മ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.