''റഷ്യയിൽ ഞങ്ങൾ സുരക്ഷിതർ, യുദ്ധത്തിന്റെ കെടുതികൾ എങ്ങുമില്ല''

മണ്ണഞ്ചേരി: ''റഷ്യയിൽ ഞങ്ങൾ പൂർണ സുരക്ഷിതർ, യുദ്ധത്തിന്റെ കെടുതികൾ എങ്ങുമില്ല'' -റഷ്യൻ നോർത്തൻ സ്​റ്റേറ്റ് അർഖാൻഗ്ലിസ്ക് മെഡിക്കൽ സർവകലാശാലയിലെ അഞ്ചാം വർഷ മെഡിക്കൽ വിദ്യാർഥിനിയായ റുഖ്​സാന പറയുന്നു. ആര്യാട് തലവടി എ.ആർ കോട്ടേജ് വെളിയംകുളങ്ങരയിൽ അബ്ദുൽ നൗഷാദിന്റെയും റസീനയുടെയും മകളാണ് റുഖ്​സാന. ഇന്ത്യയിൽനിന്ന് 1200 വിദ്യാർഥികൾ ഉണ്ട്. 700 മലയാളി വിദ്യാർഥികളിൽ 25 പേര് ആലപ്പുഴക്കാരാണ്. ഇവിടെ ജീവിതം സാധാരണപോലെയാണ്. യുദ്ധം നടക്കുന്നതിന്റെ പ്രയാസങ്ങൾ ഒന്നുംതന്നെ ഇവിടുത്തെ ജീവിതത്തെ ബാധിച്ചിട്ടില്ല. ക്ലാസുകൾ കൃത്യമായിതന്നെ നടക്കുന്നു. നാണയപ്പെരുപ്പം മൂലം സാധനങ്ങളുടെ വില കൂടിയിട്ടുണ്ട്. എങ്കിൽതന്നെയും യുദ്ധഭീതിയിൽ കഴിയുന്ന യുക്രെയ്​നിലെ നമ്മുടെ സഹോദരങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ വിഷമം ഉണ്ട്. എത്രയും വേഗം സമാധാനം ഉണ്ടാകട്ടെ എന്നാണ് പ്രാർഥന. പടം:റുഖ്​സാന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.