വിത്തുവണ്ടി വീട്ടുപടിക്കൽ

ആലപ്പുഴ: മേൽത്തരം ഏത്തവാഴ വിത്തുകളും പച്ചക്കറി തൈകളുമായി വീട്ടുപടിക്കൽ എത്തിക്കുന്ന വിത്തുവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. ആലപ്പുഴ നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന ഏത്തവാഴ വിത്ത് വണ്ടിയിലൂടെ വിതരണം ചെയ്തു. മേൽത്തരം പച്ചക്കറി തൈകളും വിതരണത്തിനുണ്ടായിരുന്നു. ഇരവുകാട് വാർഡിലായിരുന്നു വിത്തുവണ്ടി ഇറങ്ങിയത്. നഗരസഭ അധ്യക്ഷ സൗമ്യ രാജ് ഫ്ലാഗ് ഓഫ് നിർവഹിച്ചു. വികസനസ്ഥിരം സമിതി അധ്യക്ഷ ബിന്ദു തോമസ്, കൗൺസിലർ മേരി ലീന, ഇരവുകാട് തളിർ ജൈവകർഷക കൂട്ടായ്മ പ്രസിഡന്‍റ്​ എസ്. പ്രദീപ്, ട്രഷറർ പി. രാധാകൃഷ്ണൻ, ഭാരവാഹികളായ സി.ടി. ഷാജി, മഹേഷ് എം. നായർ, ഇക്ബാൽ പടിപ്പുരക്കൽ എന്നിവർ പങ്കെടുത്തു. വിത്തുവണ്ടി നഗരസഭ അധ്യക്ഷ സൗമ്യരാജ് ഫ്ലാഗ് ഓഫ് ചെയ്യുന്നു apl vith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.